Kerala
പരപ്പനങ്ങാടിയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; ഡ്രൈവര്‍ മരിച്ചു
കണ്ണൂര്‍ ആലംമൂട് സ്വദേശി അരുണ്‍ കുമാര്‍ ആണ് മരിച്ചത്.
മലപ്പുറം|പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. കണ്ണൂര്‍ ആലംമൂട് സ്വദേശി അരുണ്‍ കുമാര്‍ (41) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒന്നരയോടെയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ അരുണ്‍ കുമാര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. അപകടത്തില്‍ രണ്ടു ലോറിയുടേയും മുന്‍വശങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു.
കോട്ടയത്ത് നിന്ന് പൈനാപ്പിളുമായി വന്ന ലോറിയും കണ്ണൂരില്‍ നിന്ന് ചെങ്കല്ലുമായി വന്ന ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. കല്ല് കയറ്റി വന്ന ലോറിയിലെ ഡ്രൈവറാണ് അരുണ്‍ കുമാര്‍. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം കുടുംബത്തിന് വിട്ടുനല്‍കും.
---- facebook comment plugin here -----