Connect with us

First Gear

വയനാട് ചുരത്തില്‍ ലോറി അപകടം; ഗതാഗതം ഏറെ നേരം മുടങ്ങി

വാഹനത്തിന്റെ പകുതി റോഡിലും മുന്‍ഭാഗം ഗര്‍ത്തത്തിലേക്ക് തൂങ്ങിക്കിടക്കുന്ന നിലയിലുമാണ്.

Published

|

Last Updated

വൈത്തിരി| വയനാട് ചുരത്തില്‍ ഏഴാം വളവിന് സമീപം ചരക്ക് ലോറി നിയന്ത്രണം വിട്ട് അപകടം. ഏറെ നേരം ഗതാഗതം മുടങ്ങി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. മാര്‍ബിള്‍ കയറ്റി വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്.

വാഹനത്തിന്റെ പകുതി റോഡിലും മുന്‍ഭാഗം ഗര്‍ത്തത്തിലേക്ക് തൂങ്ങിക്കിടക്കുന്ന നിലയിലുമാണ്. ആര്‍ക്കും പരിക്കില്ല. പോലീസും ചുരം സംരക്ഷണസമിതിയും സ്ഥലത്തെത്തി ക്രെയിന്‍ ഉപയോഗിച്ച് ലോറി നീക്കാനുള്ള ശ്രമത്തിലാണ്.

 

---- facebook comment plugin here -----

Latest