Kerala
പാലായില്‍ പ്ലൈവുഡുമായി പോയ ലോറി മറിഞ്ഞ് അപകടം; ഡ്രൈവര്‍ക്ക് പരുക്ക്
ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം.

കോട്ടയം| പാലാ തലപ്പുലത്തിന് സമീപം പ്ലൈവുഡുമായി പോയ ലോറി മറിഞ്ഞ് അപകടം. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് പരുക്കേറ്റു. പ്ലാശനാല്‍ കയ്യൂര്‍ റോഡില്‍ അഞ്ഞൂറ്റി മംഗലത്തിന് സമീപം പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. വലിയകാവുംപുറത്തെ പ്ലൈവുഡ് കമ്പനിയില്‍ നിന്നും ലോഡുമായി പുറത്തേയ്ക്ക് ഇറങ്ങുമ്പോഴായിരുന്നു അപകടം.
ലോറിയുടെ നിയന്ത്രണം നഷ്ടമായതോടെ ഡ്രൈവര്‍ സൈഡില്‍ ഇടിപ്പിച്ചു നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. റോഡ് സൈഡിലെ കൈതത്തോട്ടത്തിലേക്ക് ലോറി മറിയുകയായിരുന്നു. ഒരു വശത്തേക്ക് മറിഞ്ഞ ലോറിയില്‍ നിന്നും കെട്ടുപൊട്ടി പ്ലൈവുഡ് പ്രദേശമാകെ വീണു.
ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം. വഴി സൈഡിലെ നിരവധി ഇലക്ട്രിക്ക് പോസ്റ്റുകള്‍ തകര്‍ത്ത് ലോറി റോഡ്‌സൈഡിലെ കുഴിയിലേക്ക് പതിക്കുകയായിരുന്നു. ചെങ്കുത്തായ ഇറക്കത്തില്‍ നിരവധി വീടുകള്‍ ഉണ്ടങ്കിലും വീടുകളിലേക്ക് പതിക്കാതിരുന്നത് വന്‍ അപകടം ഒഴിവായി. പോലീസും ഫയര്‍ ഫോര്‍സും നാട്ടുകാരും ചേര്‍ന്ന് പരുക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ എത്തിച്ചു.