Connect with us

Kerala

നെടുമങ്ങാട് ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപ്പിടിച്ചു 

അപകടത്തില്‍ ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു.

Published

|

Last Updated

തിരുവനന്തപുരം| നെടുമങ്ങാട് കൊല്ലംകാവില്‍ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപ്പിടിച്ചു. കൊല്ലംകാവ് വളവില്‍ ഇന്ന് രാവിലെയാണ് സംഭവം.

ലോറിയില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഡ്രൈവര്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങിയതിനാലാണ് രക്ഷപ്പെട്ടത്.നെടുമങ്ങാട് നിന്നും മൂന്ന് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

അപകടത്തില്‍ ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു.കോണ്‍ഗ്രീറ്റ് മിക്‌സര്‍ കൊണ്ടുപോയ ലോറിക്കാണ് തീപ്പിടിച്ചത്. അപകടകാരണം വ്യക്തമല്ല.

Latest