Kerala
ചാലക്കുടിയില്‍ സ്‌കൂട്ടറിലിടിച്ചു ലോറി കത്തി; ബൈക്ക് യാത്രക്കാരന്‍ മരിച്ചു
മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.

തൃശൂര്‍|ചാലക്കുടിയില്‍ സ്‌കൂട്ടറിലിടിച്ചു ലോറി കത്തി അപകടം. അപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഇന്ന് രാവിലെ ചാലക്കുടി പോട്ട ആശ്രമം സിഗ്‌നല്‍ ജംഗ്ഷനിലാണ് അപകടമുണ്ടായത്.
മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. സ്‌കൂട്ടര്‍ യാത്രക്കാരന്‍ റോഡ് കുറുകെ കടക്കുമ്പോഴാണ് അപകടം. സിഗ്‌നല്‍ തെറ്റിച്ച ലോറി സ്‌കൂട്ടറില്‍ ഇടിച്ച് നിരങ്ങി നീങ്ങുകയായിരുന്നു. ലോറി പൂര്‍ണമായും കത്തി നശിച്ചു.
തീപിടിച്ച ഉടനെ ലോറിയുടെ ഡ്രൈവര്‍ രക്ഷപ്പെടുകയായിരുന്നു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചാലക്കുടിയില്‍ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.
---- facebook comment plugin here -----