Connect with us

search for arjun

ഡ്രഡ്ജിങ്ങില്‍ ലഭിച്ച ക്രാഷ് ഗാര്‍ഡ് അര്‍ജുന്‍ ഓടിച്ച വണ്ടിയുടേതാണെന്ന് ലോറിയുടമ മനാഫ്

ശക്തമായ മഴ തുടര്‍ന്നാല്‍ ഡ്രഡ്ജിങ് എളുപ്പമാകില്ല. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് വര്‍ധിച്ചാല്‍ ഡ്രഡ്ജര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും തടസം നേരിടാം

Published

|

Last Updated

ബെംഗളൂരു | കര്‍ണാടകയിലെ ഷിരൂരില്‍ ഗംഗാവലി പുഴയില്‍ നടക്കുന്ന ഡ്രഡ്ജിങ്ങില്‍ ലഭിച്ച ക്രാഷ് ഗാര്‍ഡ് അര്‍ജുന്‍ ഓടിച്ച വണ്ടിയുടേതാണെന്ന് ലോറിയുടമ മനാഫ് പറഞ്ഞു.

പൊട്ടി വീണ ഇലക്ട്രിക് ടവറിന്റെ ഒരുഭാഗവും ഒരു കെട്ട് കയറും നേരത്തെ കണ്ടെത്തിയിരുന്നു. നാവിക സേന സംഘം മാര്‍ക്ക് ചെയ്ത സ്ഥലത്ത് നിന്നാണ് കയര്‍ കിട്ടിയത്. കണ്ടെത്തിയ കയര്‍ അര്‍ജുന്‍ ഓടിച്ച ലോറിയുടേതാണെന്നും മനാഫ് പ്രതികരിച്ചിരുന്നു. ഇനിയും നീളത്തില്‍ കയര്‍ ഉണ്ടെന്നും ഇതിന്റെ അറ്റം പിടിച്ച് പോയാല്‍ ലോറിയിലേക്ക് എത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ഇപ്പോള്‍ തെരയുന്ന ഭാഗത്ത് തന്നെ ലോറി ഉണ്ടാകുമെന്ന് കരുതുന്നുവെന്നും മനാഫ് പറഞ്ഞു.
ഡ്രഡ്ജിങ്ങ് നടക്കുന്നതിനിടെ വീണ്ടും കാലാവസ്ഥ വെല്ലുവിളിയാവുകയാണ്.

അടുത്ത മൂന്ന് ദിവസം ഉത്തര കന്നഡ ജില്ലയിലും തീരദേശ കര്‍ണാടകയിലെ ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്നത്. ഇത് ഷിരൂരിലെ തെരച്ചില്‍ പ്രതിസന്ധിയിലാക്കിയേക്കും. ശക്തമായ മഴ തുടര്‍ന്നാല്‍ ഡ്രഡ്ജിങ് എളുപ്പമാകില്ല. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് വര്‍ധിച്ചാല്‍ ഡ്രഡ്ജര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും തടസം നേരിടാം.

ഇന്നലെ ഗംഗാവലിപ്പുഴയില്‍ നിന്ന് കിട്ടിയ അസ്ഥി പരിശോധനയ്ക്കായി എഫ് എസ്എ ല്‍ ലാബിലേക്ക് മാറ്റിയിട്ടുണ്ട്. ഇത് മനുഷ്യന്റെ അസ്ഥിയാണെന്ന് തിരിച്ചറിഞ്ഞാല്‍ ഡി എന്‍ എ പരിശോധനയ്ക്ക് അയക്കും.

 

Latest