Connect with us

Kerala

വയാനാട് ചുരം എട്ടാം വളവിൽ ലോറി കുടുങ്ങി; മണിക്കൂറുകളായി വൻ ഗതാഗതക്കുരുക്ക്

ഉച്ചക്ക് രണ്ടരയോടെയാണ് അമിത ഭാരം കയറ്റി വന്ന മൾട്ടി ആക്സിൽ ലോറി എട്ടാം വളവിൽ കുടുങ്ങിയത്.

Published

|

Last Updated

താമരശ്ശേരി | വയനാട് ചുരത്തിൽ എട്ടാം വളവിൽ ചരക്കുലോറി കുടുങ്ങിയതിനെ തുടർന്ന് മണിക്കൂറുകളായി വൻ ഗതാഗത തടസ്സം. ഇതേ തുടർന്ന് നിരവധി യാത്രക്കാർ ചുരത്തിൽ കുടുങ്ങിക്കിടക്കുന്നു. നൂറുക്കണക്കിന് വാഹനങ്ങളാണ് ചുരത്തിൽ മുന്നോട്ടും പിന്നോട്ടും എടുക്കാനാകാതെ കുടുങ്ങിക്കിടക്കുന്നത്.

രണ്ട് ദിവസം അവധിയായതിനാൽ ഇന്ന് രാവിലെ മുതൽ തന്നെ വയനാട്ടിലേക്ക് വിവിധ ഭാഗങ്ങളിൽ നിന്ന് സഞ്ചാരികളുടെ ഒഴുക്കായിരുന്നു. ഇതിനിടയിലാണ് ഉച്ചക്ക് രണ്ടരയോടെ അമിത ഭാരം കയറ്റി വന്ന മൾട്ടി ആക്സിൽ ലോറി എട്ടാം വളവിൽ കുടുങ്ങിയത്. ഇതോടെ ഗതാഗത കുരുക്ക് തുടങ്ങി. ചുരുക്കം ചില ചെറു വാഹനങ്ങൾ ഒറ്റ വരിയായി കടന്നുപോയെങ്കിലും കർണാടകയുടെ ബസും മറ്റൊരു ലോറിയും കൂടി വളവിൽ കുടുങ്ങിയതോടെ വാഹനങ്ങൾ പൂർണമായും നിശ്ചലമായ അവസ്ഥയിലാണ്.

അടിവാരം മുതൽ വയനാട് ചുണ്ടേൽ വരെ വാഹനങ്ങളുടെ നിര നീണ്ടിട്ടുണ്ട്. വളവിൽ കുടുങ്ങിയ ലോറി ഇതുവരെ മാറ്റാൻ സാധിച്ചിട്ടില്ലാത്തതിനാൽ നൂറുക്കണക്കിന് ആളുകൾ ചുരത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ദാഹജലം കിട്ടാതെയും പ്രാഥമിക കർമ്മങ്ങൾ നിർവഹിക്കാനാകാതെയും യാത്രക്കാർ വലയുന്നതായാണ് ഇവിടെ നിന്നുള്ള വിവരങ്ങൾ.

Latest