Connect with us

Kerala

ഓണ്‍ലൈന്‍ ഗെയിമില്‍ തോറ്റു; കൊച്ചിയില്‍ 14കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍

ഫാനില്‍ തൂങ്ങിയനിലയിലായിരുന്നു വിദ്യാര്‍ഥി

Published

|

Last Updated

കൊച്ചി | ഓണ്‍ലൈന്‍ ഗെയിമില്‍ തോറ്റതിനെ തുടര്‍ന്ന് പതിനാലുകാരന്‍ ആത്മഹത്യ ചെയ്തു. കപ്രശ്ശേരി സ്വദേശി ആഗ്നല്‍ ജയ്മിയാണ് വീട്ടില്‍ തൂങ്ങിമരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് സ്‌കൂളില്‍ നിന്ന് വീട്ടിലെത്തിയ ശേഷമാണ് സംഭവം.

കിടപ്പുമുറിയിലേക്ക് പോയ കുട്ടിയെ കാണാതായതോടെയാണ് വീട്ടുകാര്‍ വാതില്‍ ചവിട്ടി തുറന്നത്. ഫാനില്‍ തൂങ്ങിയനിലയിലായിരുന്നു ആഗ്നല്‍.

ഉടനെ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 04712552056)

Latest