Kerala
ദേശീയ പദവി നഷ്ടം സാങ്കേതികം മാത്രം: കാനം
ഇത് പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിന് തടസ്സമല്ല. ഏതെങ്കിലും ഒരു മാനദണ്ഡം വെച്ച് മാത്രം ഇക്കാര്യം തീരുമാനിക്കുന്നത് ശരിയല്ല.

തിരുവനന്തപുരം | ദേശീയ പാര്‍ട്ടി പദവി നഷ്ടമായതില്‍ പ്രതികരണവുമായി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇത് പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിന് തടസ്സമല്ലെന്നും ഏതെങ്കിലും ഒരു മാനദണ്ഡം വെച്ച് മാത്രം ഇക്കാര്യം തീരുമാനിക്കുന്നത് ശരിയല്ലെന്നും കാനം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവേ പറഞ്ഞു.
ഒരു മാനദണ്ഡം വെച്ച് മാത്രം തീരുമാനിക്കുന്നത് ശരിയല്ലെന്ന വാദം തങ്ങള്‍ ഉന്നിയിച്ചിരുന്നു. ഇത് സാങ്കേതികമായി തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട കാര്യം മാത്രമാണ്. തങ്ങളുടെ രാഷ്ട്രീയത്തിനോ സംഘടനാ പ്രവര്‍ത്തനത്തിനോ ഇത് തടസ്സമേ അല്ല.
അംഗീകാരമില്ലാത്ത കാലത്തും പ്രവൃത്തിച്ച പാര്‍ട്ടിയാണ് സി പി ഐ. തുടര്‍ന്ന് സ്വീകരിക്കേണ്ട കാര്യങ്ങള്‍ പാര്‍ട്ടി ദേശീയ നേതൃത്വം തീരുമാനിക്കുമെന്നും കാനം വ്യക്തമാക്കി.