National
നഷ്ടമായത് ഉറ്റ സുഹൃത്തിനെ; ഷിന്‍സോ ആബേയുടെ വിയോഗത്തില്‍ അതീവ ദുഃഖം പ്രകടിപ്പിച്ച് പ്രധാന മന്ത്രി
മികച്ച രാജ്യതന്ത്രജ്ഞനും ഭരണകര്‍ത്താവുമായിരുന്നു ഷിന്‍സോ ആബെ എന്ന് പ്രധാന മന്ത്രി
ന്യൂഡല്‍ഹി | ജപ്പാന്‍ മുന്‍ പ്രധാന മന്ത്രി ഷിന്‍സോ ആബെയുടെ വേര്‍പാടില്‍ അതീവ ദുഃഖം പ്രകടിപ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഉറ്റ സുഹൃത്തിനെയാണ് നഷ്ടമായതെന്ന് പ്രധാന മന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മികച്ച രാജ്യതന്ത്രജ്ഞനും ഭരണകര്‍ത്താവുമായിരുന്നു ഷിന്‍സോ ആബെ എന്ന് അദ്ദേഹം സ്മരിച്ചു. രാജ്യത്ത് നാളെ ദുഃഖാചരണം നടത്താനും പ്രധാന മന്ത്രി ആഹ്വാനം ചെയ്തു.
ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയ നേതാവായിരുന്നു ആബേ. 2021ല്‍ രാഷ്ട്രം അദ്ദേഹത്തെ പത്മവിഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ചു.
---- facebook comment plugin here -----