Connect with us

Kerala

ലോകായുക്തയിലെ വിശ്വാസം നഷ്ടമായി; പിരിച്ചുവിടണം: എന്‍ കെ പ്രേമചന്ദ്രന്‍ എംപി

. ഇക്കാര്യത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണം.

Published

|

Last Updated

കൊല്ലം |  മുഖ്യമന്ത്രിക്കെതിരായ കേസ് നടക്കുന്നതിനിടെ അദ്ദേഹം ഒരുക്കിയ വിരുന്നില്‍ ലോകായുക്ത പങ്കെടുത്തത് ജുഡീഷ്യല്‍ സംവിധാനത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടിയാണെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി . സംസ്ഥാനത്തെ ലോകായുക്ത പിരിച്ചുവിടണമെന്നും പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണം.

മുഖ്യമന്ത്രി ഒരുക്കിയ വിരുന്നില്‍ പങ്കെടുത്തത് വഴി ലോകായുക്തയിലെ വിശ്വാസം നഷ്ടപ്പെട്ടു. ലോകായുക്ത പരിഗണിക്കുന്ന കേസിലെ കക്ഷിയായ മുഖ്യമന്ത്രി കേസ് വാദം കേള്‍ക്കുന്ന ന്യായാധിപന്‍മാരെ അതിഥിയായി ക്ഷണിച്ചതും ആതിഥേയത്വം സ്വീകരിച്ച് അവര്‍ എത്തിയതും അസ്വഭാവികമാണ്. നീതിബോധത്തെ സംബന്ധിച്ചിട്ടുളള പൊതുധാരണയെ അട്ടിമറിക്കുന്നതാണ് മുഖ്യമന്ത്രിയുടെയും ലോകായുക്തയുടെയും നിലപാടെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു

ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തവരുടെ പേരുവിവരം വെളിപ്പെടുത്തിയുളള പി ആര്‍ ഡിയുടെ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിന്റെയും പേര് ഒഴിവാക്കി.എന്നാല്‍ ചടങ്ങില്‍ പങ്കെടുത്ത മറ്റ് 40 പ്രമുഖരുടെ പേര് വിവരങ്ങള്‍ വാര്‍ത്താക്കുറിപ്പില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും പ്രേമചന്ദ്രന്‍ ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോട് പറഞ്ഞു

 

Latest