Connect with us

swapna revelation

എച്ച് ആര്‍ ഡി എസിലെ തന്റെ ജോലി നഷ്ടപ്പെട്ടത് മുഖ്യമന്ത്രി കാരണം: സ്വപ്‌ന സുരേഷ്

ക്രൈംബ്രാഞ്ച് മാനസികമായി പീഡിപ്പിച്ചു

Published

|

Last Updated

കൊച്ചി | ക്രൈംബ്രാഞ്ച് തന്നെ മാനസികമായി പീഡിപ്പിച്ചെന്നും എച്ച് ആര്‍ ഡിഎസിലെ തന്റെ ജോലി ഇല്ലാതായത് മുഖ്യമന്ത്രി കാരണമാണെന്നും സ്വപ്ന സുരേഷ്. ഒരു സ്ത്രീയുടേയും അവളുടേയും അന്നം മുട്ടിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. തനിക്ക് ജോലി തന്നതിന് മുഖ്യമന്ത്രി തുടര്‍ച്ചയായി എച്ച് ആര്‍ ഡി എസിനെ പ്രകോപിപ്പിക്കുമായിരുന്നു. എന്നിട്ടും ഇത്രമാസം എന്നെ നിലനിര്‍ത്തിയതിന് എച്ച് ആര്‍ ഡി എസിന് നന്ദിയുണ്ടെന്നും സ്വപ്‌ന മാധ്യമങ്ങളോട് പ്രതികരിക്കവെ പറഞ്ഞു.

ചോദ്യം ചെയ്യാനെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം തന്നെ വിളിപ്പിച്ച ക്രൈംബ്രാഞ്ച് മാനസികമായി പീഡിപ്പിച്ചു. എച്ച് ആര്‍ ഡി എസില്‍ നിന്ന് ഒഴിവാകാനാണ് അവരെന്നോട് ആവശ്യപ്പെട്ടത്. എന്റെ വക്കീലായ അഡ്വ. കൃഷ്ണരാജുമായുള്ള വക്കാലത്ത് ഒഴിവാക്കാനും അവര്‍ ആവശ്യപ്പെട്ടു. 164 മൊഴിയുടെ വിശദാംശങ്ങള്‍ ക്രൈംബ്രാഞ്ച് ചോദിച്ചു. ഞാന്‍ നല്‍കിയ മൊഴിക്ക് വിലയില്ലെന്ന് പറഞ്ഞു. വീണാ വിജയന്റെ സാമ്പത്തിക ഇടപാടുകളെ പറ്റിയുള്ള രേഖകളും എന്നോട് ആവശ്യപ്പെട്ടെന്ന് സ്വപ്‌ന കൂട്ടിച്ചേര്‍ത്തു.

 

 

Latest