Connect with us

KPAC Lalitha passed away

നഷ്ടമായത്‌ സ്വന്തം ചേച്ചിയെ: മോഹന്‍ലാല്‍

തൃപ്പൂണിത്തുറയിലെ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു

Published

|

Last Updated

കൊച്ചി | കെ പി എ സി ലളിതയുടെ നിര്യാണത്തില്‍ അനുശോചിച്ച് നടന്‍ മോഹന്‍ലാല്‍. ഒരുപാട് സിനിമകളില്‍ ഒന്നിച്ചഭിനയിക്കാന്‍ സാധിച്ച സ്വന്തം ചേച്ചിയെയാണ് നഷ്ടമായതെന്ന് മോഹന്‍ലാല്‍. അസുഖ ബാധിതയായിരുന്നപ്പോള്‍ നേരില്‍ കാണുവാന്‍ സാധിച്ചില്ലെന്നും വിയോഗം ദുഃഖകരമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. കെ പി എ സി ലളിതയുടെ തൃപ്പൂണിത്തുറയിലെ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലളിത ചേച്ചിയുമായി തനിക്ക് സിനിമക്കപ്പുറമുളള വ്യക്തി ബന്ധമുണ്ടായിരുന്നു. ഏറെ നാളത്തെ അടുപ്പമാണ് ചേച്ചിയുമായി ഉണ്ടായിരുന്നത്. അമ്മയും മകനുമായി ചുരുക്കങ്ങളില്‍ സിനിമകളില്‍ ചേച്ചിയുമൊത്ത് അഭിനയിക്കാന്‍ സാധിച്ചത് സന്തോഷമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

 

 

Latest