Connect with us

National

നഷ്ടപ്പെട്ട ഫോണ്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം മെയ് 17 മുതല്‍ രാജ്യവ്യാപകം

പരീക്ഷണാടിസ്ഥാനത്തില്‍ ഡല്‍ഹി, മഹാരാഷ്ട്ര, കര്‍ണാടക, വടക്കുകിഴക്കന്‍ മേഖല എന്നിവിടങ്ങളില്‍ നേരത്തേ നടപ്പാക്കിയ സംവിധാനമാണ് രാജ്യവ്യാപകമാക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ ബ്ലോക്ക് ചെയ്യാനും ട്രാക്ക് ചെയ്യാനുമുള്ള സംവിധാനം വരുന്നു. മെയ് 17 മുതല്‍ രാജ്യവ്യാപകമായി ട്രാക്ക് ചെയ്യാനുള്ള സംവിധാനം പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സെന്റര്‍ ഫോര്‍ ഡിപ്പാര്‍ട്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സ് (സി ഡോട്ട്) വികസിപ്പിച്ച സി.ഇ.ഐ.ആര്‍ സാങ്കേതിക വിദ്യയിലൂടെയാണ് ഇത് സാധ്യമാവുക.

പരീക്ഷണാടിസ്ഥാനത്തില്‍ ഡല്‍ഹി, മഹാരാഷ്ട്ര, കര്‍ണാടക, വടക്കുകിഴക്കന്‍ മേഖല എന്നിവിടങ്ങളില്‍ നേരത്തേ നടപ്പാക്കിയ സംവിധാനമാണ് രാജ്യവ്യാപകമാക്കുന്നത്. അതേസമയം, സാങ്കേതികവിദ്യ രാജ്യവ്യാപകമായി നടപ്പാക്കാന്‍ സജ്ജമാണെന്നും എന്നാല്‍, തീയതി സംബന്ധിച്ച് ഉറപ്പ് നല്‍കുന്നില്ലെന്നും സി-ഡോട്ട് സി.ഇ.ഒ രാജ്കുമാര്‍ ഉപാധ്യായ് പറഞ്ഞു.

രാജ്യത്ത് വില്‍ക്കുന്ന എല്ലാ മൊബൈല്‍ ഫോണിനും 15 അക്ക ഐ.എം.ഇ.ഐ നമ്പര്‍ നിര്‍ബന്ധമാണ്. ഇത് ഉപയോഗിച്ചാണ് നേരത്തേ ട്രാക്കിങ് സാധ്യമായിരുന്നത്. എന്നാല്‍, മോഷ്ടിക്കുന്ന ഫോണുകളുടെ ഐ.എം.ഇ.ഐ നമ്പറില്‍ മാറ്റം വരുത്തുന്നത് വെല്ലുവിളിയായിരുന്നു. ഐ.എം.ഇ.ഐ മാറ്റം വരുത്തിയ ഫോണുകളും ഇനി പുതിയ സംവിധാനം വഴി കണ്ടെത്താന്‍ സാധിക്കും. ആപ്പിള്‍ ഫോണുകള്‍ക്ക് ആപ്പിള്‍ ഐഡി ഉപയോഗിച്ച് ട്രാക്ക് ചെയ്യാന്‍ സംവിധാനമുണ്ട്.

 

Latest