Business
ദുബൈ സിറ്റി സെന്ററിൽ ലൂയിസ് ഫിലിപ്പ് സ്റ്റോർ തുറന്നു
ഫോര്‍മല്‍, സെമി ഫോര്‍മല്‍ വസ്ത്രങ്ങളും അനുബന്ധ വസ്തുക്കളും ലഭ്യമാണ്.
ദുബൈ | ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഭാഗമായ ലൂയിസ് ഫിലിപ്പിൻ്റെ എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് ഔട്ട്‌ലെറ്റ് ദുബൈയിൽ തുറന്നു. 2,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്‌റ്റോര്‍ സിറ്റി സെന്റര്‍ ഡെയ്‌റയിലാണ് തുറന്നത്. ഫോര്‍മല്‍, സെമി ഫോര്‍മല്‍ വസ്ത്രങ്ങളും അനുബന്ധ വസ്തുക്കളും ലഭ്യമാണ്.
ഊര്‍ജസ്വലമായ നഗരത്തിലേക്ക് ഒരു ലോകോത്തര ഫാഷന്‍ ബ്രാന്‍ഡ് കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരാണെന്നും ഫാഷനിലും ശൈലിയിലും മികച്ച രീതിയില്‍ ഉപഭോക്താക്കളെ തുടര്‍ന്നും സേവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും കല്യാൺ സില്‍ക്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി എസ് പട്ടാഭിരാമന്‍ പറഞ്ഞു.
സമീപഭാവിയില്‍ മിഡില്‍ ഈസ്റ്റില്‍ ഉടനീളം നിരവധി എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് ഔട്ട്‌ലെറ്റുകള്‍ (ഇ ബി ഒ കള്‍) തുറന്ന് സാന്നിധ്യം ശക്തിപ്പെടുത്താന്‍ പദ്ധതിയിടുന്നതായി ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയില്‍ ലിമിറ്റഡ് പ്രസിഡന്റ് (പ്രീമിയം ബ്രാന്‍ഡ്‌സ്)
ജേക്കബ് ജോണ്‍ പറഞ്ഞു.