Connect with us

VELLAPPALLI NADESAN

വീണ്ടും ലൗ ജിഹാദ്; ഈഴവ സമുദായത്തില്‍ കുറവ് വന്നത് ലൗ ജിഹാദും മതപരിവര്‍ത്തനവും മൂലമെന്ന് വെള്ളാപ്പള്ളി

'മുസ്ലിം ലീഗും കേരളാ കോണ്‍ഗ്രസുമെല്ലാം മതേതരത്വം പറയുന്നുണ്ട്. എന്നാല്‍ ഇവരില്‍ ആരൊക്കെയാണ് ഇള്ളതെന്ന് ചിന്തിക്കണം. ന്യൂനപക്ഷമെന്ന പേരില്‍ ചിലര്‍ എല്ലാം കവര്‍ന്നെടുക്കുകയാണ്'

Published

|

Last Updated

തൃശ്ശൂര്‍ | ഈഴവ സമുദായത്തില്‍ ജനസംഖ്യ കുറയാന്‍ കാരണം ലൗ ജിഹാദും മതപരിവര്‍ത്തനവുമാണെന്ന് വെള്ളാപ്പള്ളി നടേശന്‍. ഈഴവ സമുദായം 33 ശതമാനത്തില്‍ നിന്ന് 28 ശതമാനമായി കുറഞ്ഞു. ഇതിന് കാരണം ലൗ ജിഹാദും മതപരിവര്‍ത്തനവുമാണെന്നാണ് വെള്ളാപ്പള്ളി നടേശന്‍ പറയുന്നത്. പല സ്ഥലങ്ങളിലും കൂട്ടത്തോടെയാണ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. എസ് എന്‍ ഡി പി യോഗം തൃശ്ശൂര്‍ യൂനിയന്റെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍.

മതാധിപത്യത്തിന് വേണ്ടി നിലകൊള്ളുന്നവരാണ് മത നിരപേക്ഷത പറയുന്നത്. മുസ്ലിം ലീഗും കേരളാ കോണ്‍ഗ്രസുമെല്ലാം മതേതരത്വം പറയുന്നുണ്ട്. എന്നാല്‍ ഇവരില്‍ ആരൊക്കെയാണ് ഇള്ളതെന്ന് ചിന്തിക്കണം. ന്യൂനപക്ഷമെന്ന പേരില്‍ ചിലര്‍ എല്ലാം കവര്‍ന്നെടുക്കുകയാണ്. വോട്ടിന് വേണ്ടി രാഷ്ട്രീയപ്പാര്‍ട്ടികള്‍ അടവുനയം പയറ്റുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ജാതി എന്നത് സത്യമാണ്. ഈഴവര്‍ ജാതി പറയുന്നത് മാത്രമാണ് കുഴപ്പം. സാമൂഹിക നീതി ലഭിക്കാനാണ് ജാതി പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

Latest