Connect with us

love jihad

ലൗ ജിഹാദ്: പരാമര്‍ശം തിരുത്തി ജോര്‍ജ് എം തോമസ്

എനിക്ക്‌ തെറ്റുപറ്റി; കേരളത്തില്‍ ലൗ ജിഹാദില്ല

Published

|

Last Updated

കോഴിക്കോട് | കോടഞ്ചേരിയിലെ മിശ്രവിവാഹവുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പരാമര്‍ശത്തില്‍ ചില തെറ്റുപറ്റിയെന്ന് സി പി എം ജില്ലാ സെക്രട്ടേറിയറ്റംഗം ജോര്‍ജ് എം തോമസ്. ഇന്നലെ ഒരു ചാനലുമായി ഞാന്‍ നടത്തിയ പരാമര്‍ശത്തില്‍ താന്‍ പറഞ്ഞത് തെറ്റിയി വ്യാഖ്യാനിക്കപ്പെട്ടു. ഇത് ബോധ്യപ്പെട്ടപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയെ വിളിച്ച് പറഞ്ഞിരുന്നു. വിവാഹം സംബന്ധിച്ച വിഷയത്തില്‍ യു ഡി എഫ് അവസരം മുതലെടുക്കുന്നതുകണ്ടാണ് ഞാന്‍ പ്രതികരിച്ചത്. തന്റേത് ഒരുനാക്കുപിഴയായണ്. ഇ എം എശിന് പോലും നാക്ക്പിഴ സംഭവിച്ചിട്ടുണ്ട്.

ലൗ ജിഹാദ് എന്നത് ആര്‍ എസ് എസുണ്ടക്കിയതാണ്. കരളത്തില്‍ അങ്ങനെ ഒന്നില്ലെന്നത് സര്‍ക്കാറും മുഖ്യമന്ത്രിയും എന്‍ ഐ എ അടക്കമുള്ള അന്വേഷണ ഏജന്‍സികളും പറഞ്ഞതാണ്. ഇതു തന്നെയാണ് തന്റേയും അഭിപ്രായമെന്നും ജോര്‍ജ് എം തോമസ് കൂട്ടിച്ചേര്‍ത്തു.