Connect with us

Kerala

ലൗ ജിഹാദ് പ്രസംഗം: പി സി ജോര്‍ജിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പോലീസ്

നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം

Published

|

Last Updated

കോട്ടയം | ലൗ ജിഹാദ് പ്രസംഗത്തില്‍ ബി ജെ പി നേതാവ് പി സി ജോര്‍ജിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പോലീസ് തീരുമാനിച്ചു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ലഹരി ഭീകരതയ്‌ക്കെതിരെ പാലാ ബിഷപ്പ് പാലായില്‍ വിളിച്ച സമ്മേളനത്തിലായിരുന്നു പി സി ജോര്‍ജിന്റെ വിവാദ പ്രസ്താവന.

മീനച്ചില്‍ താലൂക്കില്‍ മാത്രം ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടത് 400 പെണ്‍കുട്ടികളെ യാണെന്നായിരുന്നു ജോര്‍ജിന്റെ പ്രസ്താവന. അതില്‍ 41 പെണ്‍കുട്ടികളെ തിരിച്ചുകിട്ടിയെന്നും ജോര്‍ജ് പറഞ്ഞു. നേരത്തെ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ നിയമ നടപടി നേരിടുകയും കോടതിയില്‍ നിന്ന് താക്കീത് ലഭിക്കുകയും ചെയ്ത ശേഷമാണ് കഴിഞ്ഞദിവസം വീണ്ടും വിദ്വേഷ പരാമര്‍ശവുമായി പിസി ജോര്‍ജ് രംഗത്തെത്തിയത്.

22, 23 വയസാകുമ്പോള്‍ പെണ്‍കുട്ടികളെ കെട്ടിച്ചുവിടണമെന്നും ഇക്കാര്യം ക്രൈസ്തവ സമൂഹം ശ്രദ്ധിക്കണമെന്നും പി സി ജോര്‍ജ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു. വിദ്വേഷ പ്രസംഗം ആവര്‍ത്തിച്ച ജോര്‍ജിനെതിരെ വിവിധ സംഘടനകള്‍ പരാതി നല്‍കിയിരുന്നു. മുസ്ലിം സമുദായത്തിനെതിരെ നേരത്തെ നടത്തിയ വിദ്വേഷ പരാമര്‍ശക്കേസില്‍ ജാമ്യത്തില്‍ കഴിയവെ ആയിരുന്നു കോടതിയുടെ താക്കീതിനെ വെല്ലുവിളിച്ചുകൊണ്ടുള്ള വിദ്വേഷ പ്രസംഗം. ജോര്‍ജിന്റെ പ്രസംഗത്തെ ന്യായീകരിച്ച് മകന്‍ ഷോണ്‍ ജോര്‍ജും രംഗത്തുവന്നിരുന്നു.