Connect with us

Kerala

പ്രണയക്കൊല: വിഷ്ണുപ്രിയയുടെ സുഹൃത്തിനെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതായി പ്രതിയുടെ മൊഴി

ശ്യാംജിത്ത് ആയുധം കൈയില്‍ കരുതിയത് ഇതിനു വേണ്ടിക്കൂടിയാണെന്നാണ് മൊഴി.

Published

|

Last Updated

പാനൂര്‍ | കൊലക്കേസിലെ പ്രതി ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ സുഹൃത്തിനെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതായി വിവരം. പ്രതി പോലീസിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശ്യാംജിത്ത് ആയുധം കൈയില്‍ കരുതിയത് ഇതിനു വേണ്ടിക്കൂടിയാണെന്നാണ് മൊഴി.

ശ്യാംജിത്തുമൊത്ത് പോലീസ് നടത്തിയ തെളിവെടുപ്പില്‍ ഇയാളുടെ വീടിനു സമീപത്തെ കുളത്തില്‍ നിന്ന് ആയുധങ്ങളും വസ്ത്രങ്ങളും കണ്ടെടുത്തിരുന്നു. 20 സെന്റിമീറ്റര്‍ നീളവും മൂന്ന് സെന്റിമീറ്റര്‍ വീതിയുമുള്ള വാള്‍, കത്തി മൂര്‍ച്ച കൂട്ടാനുള്ള യന്ത്രം, മുളകുപൊടി, ചുറ്റിക, കയര്‍, കൈയുറകള്‍ എന്നിവയാണ് കണ്ടെടുത്തത്. കത്തി ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതാണ്. ഇവയെല്ലാം ബാഗില്‍ നിറച്ച ശേഷം വെട്ടുകല്ലും വെച്ച് കുളത്തില്‍ താഴ്ത്തുകയായിരുന്നു.

 

Latest