Connect with us

National

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു: 12 കാരിയെ അമ്മയുടെ മുന്നില്‍വെച്ച് കുത്തിക്കൊന്നു

കൊലപാതകം നടത്തിയ 20 കാരനെ സംഭവ സ്ഥലത്ത് വെച്ച് തന്നെ പോലീസ് അറസ്റ്റ് ചെയ്തു.

Published

|

Last Updated

മുംബൈ| മഹാരാഷ്ട്രയിലെ കല്യാണില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് 12 കാരിയെ അമ്മയുടെ മുന്നില്‍ വെച്ച് കുത്തിക്കൊന്നു. കൊലപാതകം നടത്തിയ 20 കാരനെ സംഭവ സ്ഥലത്ത് വെച്ച് തന്നെ പോലീസ് അറസ്റ്റ് ചെയ്തു. അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ അക്രമിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ബുധനാഴ്ച രാത്രി എട്ടുമണിയോടെ ട്യൂഷന്‍ കഴിഞ്ഞ് അമ്മയോടൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ പ്രതി കുട്ടിയെ ആക്രമിക്കുകയായിരുന്നു. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മയെ യുവാവ് തള്ളിവീഴ്ത്തി. രക്ഷപ്പെടാന്‍ ഓടിയ പെണ്‍കുട്ടിക്ക് പിന്നാലെ ഓടിയ യുവാവ് കെട്ടിടത്തിന്റെ ഗോവണിപ്പടിയില്‍ വെച്ച് കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുട്ടിയെ കുത്തി വീഴ്ത്തുകയായിരുന്നു.

എട്ട് തവണയാണ് പെണ്‍കുട്ടിക്ക് കുത്തേറ്റത്. പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. പ്രതി കുറ്റകൃത്യത്തിന് ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തിട്ടുണ്ട്.

 

 

---- facebook comment plugin here -----

Latest