Connect with us

Editors Pick

രോഗപ്രതിരോധ ശേഷി കുറവാണോ? തിരിച്ചുപിടിക്കാം ഈ പഴങ്ങളിലൂടെ

വൈറ്റമിൻ സിയുടെ മികച്ച കലവറയാണ് ഓറഞ്ച്. ഒരു ദിവസം വേണ്ട വൈറ്റമിൻ സിയുടെ നല്ലൊരു ശതമാനം ഓറഞ്ചിൽ ഉണ്ട്.

Published

|

Last Updated

ഒന്നു മഴ നനഞ്ഞാൽ ഉടൻ പനി പിടിക്കും. വെയിൽ കൊണ്ടാൽ അപ്പോൾ നീരിറക്കമാണ്. ഇതാണോ നിങ്ങളുടെ അവസ്ഥ? ഇതെല്ലാം നിങ്ങൾക്ക് രോഗപ്രതിരോധശേഷി കുറവാണ് എന്നതിന്റെ ലക്ഷണങ്ങളാണ്. രോഗപ്രതിരോധശേഷി ഇല്ലെങ്കിൽ നമുക്ക് എപ്പോഴും അസുഖവും ക്ഷീണവും ഒക്കെ അനുഭവപ്പെട്ടേക്കാം.

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിക്കാവുന്ന പഴങ്ങളെ കുറിച്ചാണ് നമ്മൾ ഇന്ന് ചർച്ച ചെയ്യുന്നത്.

പപ്പായ

നാട്ടിൻപുറങ്ങളിൽ സുലഭമായി ലഭിക്കുന്ന പപ്പായയിൽ മഗ്നീഷ്യം, പൊട്ടാസ്യം, വൈറ്റമിൻ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങൾ നിങ്ങളുടെ രോഗപ്രതിരോധശേഷി കൂട്ടുകയും നിങ്ങളെ അസുഖങ്ങളിൽ നിന്ന് അകറ്റി നിർത്തുകയും ചെയ്യും. ദിവസവും ഒരു കഷണം പപ്പായ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ശക്തിപകരും.

കിവി

വൈറ്റമിൻ കെ, വൈറ്റമിൻ സി എന്നിവയെ കൂടാതെ നിരവധി ഘടകങ്ങൾ കിവിയിലുണ്ട്. ഇതിലുള്ള വൈറ്റമിൻ സി രോഗത്തിനെതിരെ പോരാടാൻ നമ്മുടെ ശരീരത്തെ സജ്ജമാക്കുന്നു. ഇത് ശ്വേത രക്താണുക്കളെ ശക്തിപ്പെടുത്തുകയും ചെയ്യും.

ഓറഞ്ച്

വൈറ്റമിൻ സിയുടെ മികച്ച കലവറയാണ് ഓറഞ്ച്. ഒരു ദിവസം വേണ്ട വൈറ്റമിൻ സിയുടെ നല്ലൊരു ശതമാനം ഓറഞ്ചിൽ ഉണ്ട്. ഓറഞ്ച് നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും നിങ്ങളെ കൂടുതൽ ആരോഗ്യവാനാക്കുകയും ചെയ്യും.

പേരയ്ക്ക

ഓറഞ്ചിൽ ഉള്ളതിനെക്കാൾ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട് പേരയ്ക്കയിൽ എന്നാണ് വിദഗ്ധർ പറയുന്നത്. അത് കൊണ്ട് തന്നെ ദിവസം ഒരു കഷണം പേരയ്ക്ക കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കുകയും രോഗപ്രതിരോധശേഷിയെ കൂട്ടുകയും ചെയ്യും.

ഭൂരിഭാഗം പഴങ്ങളും നിങ്ങളുടെ ശരീരത്തിന് നല്ലതാണെങ്കിലും ഈ പഴങ്ങൾ നിങ്ങളുടെ ആരോഗ്യത്തിൽ അത്ഭുതകരമായി പ്രവർത്തിക്കും എന്നതാണ് വസ്തുത.

Latest