Connect with us

National

ലഡാക്കിലേക്കുള്ള സോളോ ബൈക്ക് റൈഡിനിടെ ഓക്‌സിജന്‍ കുറഞ്ഞു; 27കാരന്‍ മരിച്ചു

നോയിഡയില്‍ സ്വകാര്യ ഏജന്‍സിയില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മേഖലയില്‍ ജോലി ചെയ്തുവരികയായിരുന്നു ചിന്മയ്.

Published

|

Last Updated

ലഡാക്ക് | ഉത്തര്‍പ്രദേശില്‍ നിന്നും ലഡാക്കിലേക്ക് ബൈക്കില്‍ സോളോ ട്രിപ്പ് പോയ യുവാവ് ഓക്‌സിജന്‍ കുറവ് മൂലം മരിച്ചു. നോയിഡ സ്വദേശിയായ ചിന്മയ് ശര്‍മയാണ് (27) മരിച്ചത്.
ഓഗസ്റ്റ് 21നാണ് കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിലെ പര്‍വത പ്രദേശങ്ങളിലേക്ക് ഒറ്റയ്ക്ക് ബൈക്കില്‍ യുവാവ് യാത്ര തിരിച്ചത്.

ഇന്നലെ രാവിലെ തലവേദന അനുഭവപ്പെടുന്നതായി യുവാവ് വീട്ടുകാരോട് പറഞ്ഞിരുന്നു. വൈകുന്നേരമായതോടെ ശ്വസിക്കാന്‍ ബുദ്ധിമുട്ട് തോന്നുവെന്നും പറഞ്ഞ് ചിന്മയ് അച്ഛനെ ബന്ധപ്പെട്ടു. മകനെ ഉടനെ ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ ചികിത്സ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് ലേയില്‍ യുവാവ് താമസിച്ചിരുന്ന ഹോട്ടലിലേക്ക് പിതാവ് വിളിച്ചു. ഉടനെ അധികൃതര്‍ ചിന്മയിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

നോയിഡയില്‍ സ്വകാര്യ ഏജന്‍സിയില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മേഖലയില്‍ ജോലി ചെയ്തുവരികയായിരുന്നു ചിന്മയ്.

Latest