Connect with us

Kerala

വയനാട്ടില്‍ പോളിംഗ് കുറവ്; യു ഡി എഫ് ഭൂരിപക്ഷത്തെ ബാധിക്കില്ലെന്ന് വി ഡി സതീശന്‍

പ്രിയങ്കക്ക് 2019ല്‍ രാഹുല്‍ ഗാന്ധി നേടിയതിനെക്കാള്‍ ഭൂരിപക്ഷം ലഭിക്കും.

Published

|

Last Updated

തിരുവനന്തപുരം | വയനാട്ടില്‍ പോളിംഗ് കുറഞ്ഞത് യു ഡി എഫ് ഭൂരിപക്ഷത്തെ ബാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രിയങ്കക്ക് 2019ല്‍ രാഹുല്‍ ഗാന്ധി നേടിയതിനെക്കാള്‍ ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്‍ ഡി എ, എല്‍ ഡി എഫ് കേന്ദ്രങ്ങളില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞിരിക്കാം. എങ്കിലും പോളിംഗ് കുറഞ്ഞത് വിശദമായി പരിശോധിക്കുമെന്നും സതീശന്‍ പ്രതികരിച്ചു.

വയനാട്ടില്‍ യു ഡി എഫ് ക്യാമ്പിനെക്കാള്‍ കൂടുതല്‍ വോട്ട് എല്‍ ഡി എഫ് കേന്ദ്രങ്ങളില്‍ കുറഞ്ഞതായി മുസ്‌ലിം ലീഗ് നേതാവ് പി കെ ബഷീര്‍ എം എല്‍ എ പറഞ്ഞു. എല്‍ ഡി എഫ് ശക്തികേന്ദ്രങ്ങളിലെ മ്ലാനത വോട്ടിംഗ് കുറയാന്‍ കാരണമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.