Connect with us

Kerala

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം; ഒറ്റപ്പെട്ട ഇടങ്ങളിൽ തീവ്രമഴക്ക് സാധ്യത

ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. അറബികടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍  ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട എറണാകുളം ,ഇടുക്കി ,തൃശൂര്‍ ,പാലക്കാട് ,മലപ്പുറം ജില്ലകള്‍ക്ക് പുറമേ കോഴിക്കോടും വയനാടുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.അതേസമയം കോട്ടയം ജില്ലയിലെ യെല്ലോ അലര്‍ട്ട് പിന്‍വലിക്കുകയും ചെയ്തു.

തിങ്കളാഴ്ച  ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ചൊവ്വാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.