Connect with us

low pressure in bay of bengal

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ഇന്ന് ചുഴലിക്കാറ്റാകും

വരുന്ന അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ശക്തിപ്രാപിച്ച് ഇന്ന് ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ വകുപ്പ്. ന്യൂനമർദം തീവ്രന്യൂനമർദം ആകുമെന്നും ഇന്ന് മോക്ക ചുഴലിക്കാറ്റായി മാറുമെന്നുമാണ് മുന്നറിയിപ്പ്.

തുടർന്ന് ബംഗ്ലാദേശ്, മ്യാൻമാർ തീരത്തേക്ക് സഞ്ചരിക്കും. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും സ്വാധീനഫലമായി വരുന്ന അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ട്.

ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും നാളെ പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

Latest