Kerala
ന്യൂനമര്‍ദം; സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ മഴക്ക് സാധ്യത; 18ന് നാല് ജില്ലകളില്‍ മഞ്ഞ ജാഗ്രത
ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ജാഗ്രത.
തിരുവനന്തപുരം | സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ നേരിയതോ ഇടത്തരമോ ആയ മഴക്ക് സാധ്യത പ്രവചിച്ച് കാലാവസ്ഥാ വകുപ്പ്. തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ഇന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദമായി രൂപപ്പെടാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണിത്.
ഡിസം: 18ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. സംസ്ഥാനത്തെ നാല് ജില്ലകളില്‍ 18 ന് മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ജാഗ്രത.
ചക്രവാതച്ചുഴി ന്യൂനമര്‍ദമായി മാറി ശക്തി പ്രാപിച്ച് 48 മണിക്കൂറിനുള്ളില്‍ തമിഴ്‌നാട് തീരത്തേക്ക് നീങ്ങാനാണ് സാധ്യത.
---- facebook comment plugin here -----