search for arjun
ഗംഗാവലിപ്പുഴയില്‍ അടിയൊഴുക്ക് കുറയുന്നു; അര്‍ജുനായുള്ള തെരച്ചില്‍ പുനരാരംഭിക്കുന്നതില്‍ രണ്ടു ദിവസത്തിനകം തീരുമാനം
നേവിയുമായി ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചെന്ന് എ കെ എം അഷ്റഫ് എം എല്‍ എ
ബെംഗളൂരു | കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തെരച്ചില്‍ പുനരാരംഭിക്കുമെന്ന് സൂചന.
ഗംഗാവലിപ്പുഴയിലെ അടിയൊഴുക്ക് കുറയുന്ന സാഹചര്യത്തില്‍ തിരച്ചില്‍ വീണ്ടും തുടങ്ങുന്ന കാര്യത്തില്‍ രണ്ടു ദിവസത്തിനകം തീരുമാനമുണ്ടാവും. നിലവില്‍ നാല് നോട്ട് വേഗതയിലാണ് ഗംഗാവലി പുഴ ഒഴുകുന്നത്. അത് രണ്ട് നോട്ട് വേഗതയില്‍ ആയാല്‍ ദൗത്യം വീണ്ടും തുടങ്ങാം എന്നാണ് കരുതുന്നത്.
നേവിയുമായി ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചെന്ന് എ കെ എം അഷ്റഫ് എം എല്‍ എ അറിയിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ പുഴയുടെ ഒഴുക്കിന്റെ ശക്തി കുറയുമെന്നാണ് കരുതുന്നത്.
കൊച്ചിയിലെ നാവികസേന ആസ്ഥാനത്തെ ഉദ്യോഗസ്ഥരും കാര്‍വാര്‍ നാവികസേന ആസ്ഥാനത്തെ ഉദ്യോഗസ്ഥരും തമ്മില്‍ സംസാരിച്ച് തെരച്ചില്‍ രീതി ആലോചിക്കും. എ കെ എം അഷ്റഫ് എം എല്‍ എ ബെംഗളൂരു വിധാന സൗധയിലെത്തി മുഖ്യമന്ത്രിയുടെ പ്രത്യേക ഓഫീസറെ കണ്ടു.