Kerala
കോഴിക്കോട്ട് എല്‍ പി സ്‌കൂള്‍ അധ്യാപിക ജീവനൊടുക്കി; ശമ്പളം കിട്ടാത്തതിന്റെ മനോവിഷമത്തിലെന്ന് കുടുംബം
കട്ടിപ്പാറ സ്വദേശി അലീന ബെന്നിയാണ് ആത്മഹത്യ ചെയ്തത്.

താമരശ്ശേരി | കോഴിക്കോട് താമരശ്ശേരിയില്‍ എയ്ഡഡ് എല്‍ പി സ്‌കൂള്‍ അധ്യാപിക ജീവനൊടുക്കി. കട്ടിപ്പാറ സ്വദേശി അലീന ബെന്നിയാണ് ആത്മഹത്യ ചെയ്തത്.
ശമ്പളം കിട്ടാത്തതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് കുടുംബം ആരോപിച്ചു. കോടഞ്ചേരി സെന്റ് ജോസഫ് എല്‍ പി സ്‌കൂളിലാണ് അലീന ബെന്നി ജോലി ചെയ്തിരുന്നത്. താമരശ്ശേരി രൂപത കോര്‍പറേറ്റ് മാനേജ്‌മെന്റിനു കീഴിലുള്ള സ്‌കൂളാണിത്.
ജോലിക്കായി ആറുവര്‍ഷം മുമ്പ് 13 ലക്ഷം രൂപ നല്‍കിയിരുന്നതായി കുടുംബം പറഞ്ഞു.
---- facebook comment plugin here -----