National
റെയില്‍വേ ട്രാക്കില്‍ എല്‍പിജി സിലിണ്ടര്‍; ലോക്കോപൈലറ്റിന്‍റെ സമയോചിത ഇടപെടൽ മൂലം വന്‍ദുരന്തം ഒഴിവായി
സംഭവത്തില്‍ റെയില്‍വേ പോലീസും ലോക്കല്‍ പോലീസും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു
ഡെറാഡൂണ്‍| ഉത്തരാഖണ്ഡ് റൂര്‍ക്കിയിലെ റെയില്‍വേ ട്രാക്കില്‍ ഒഴിഞ്ഞ എല്‍പിജി സിലിണ്ടര്‍. ട്രാക്കില്‍ ലോക്കോ പൈലറ്റ് എല്‍പിജി സിലിണ്ടര്‍ കണ്ടതിനെ തുടര്‍ന്ന് വന്‍ദുരന്തം ഒഴിവായി.
ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്ക് ഇട്ട ശേഷം അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സിലിണ്ടര്‍ ട്രാക്കില്‍ നിന്ന് മാറ്റി.
ലന്ദൗറയ്ക്കും ഉത്തരാഖണ്ഡിലെ ദന്ധേരയ്ക്കും ഇടയിലുളള ട്രാക്കിലാണ് ഗ്യാസ് സിലിണ്ടര്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സിലിണ്ടര്‍ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ റെയില്‍വേ പോലീസും ലോക്കല്‍ പോലീസും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----