Connect with us

lpg cylinders

രാജ്യത്ത് എല്‍ പി ജി വില കുത്തനെ കൂട്ടി; അടുക്കളയും ഹോട്ടൽ ഭക്ഷണവും കൂടുതൽ പൊള്ളും

ഗാര്‍ഹിക പാചക വാതക സിലിന്‍ഡറിന് 50 രൂപയാണ് വർധിപ്പിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി | വിലക്കയറ്റം കാരണം ജനങ്ങൾ പൊറുതിമുട്ടുന്ന രാജ്യത്ത് ഗാര്‍ഹിക, വാണിജ്യ പാചക വാതക സിലിന്‍ഡറുകൾക്ക് വില കുത്തനെ വർധിപ്പിച്ചു. ഗാര്‍ഹിക പാചക വാതക സിലിന്‍ഡറിന് 50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ 14.2 കിലോ വരുന്ന സിലിന്‍ഡറിന് ഡല്‍ഹിയില്‍ 1,103 രൂപയായി. കേരളത്തിൽ 1,110 രൂപയാകും.

19 കിലോ വരുന്ന വാണിജ്യ സിലിന്‍ഡറിന്റെ വില 350.50 രൂപയായാണ് വര്‍ധിപ്പിച്ചത്. ഡല്‍ഹിയില്‍ ഇതിന്റെ വില 2,119.50 രൂപയായി. ഇതോടെ ഹോട്ടൽ ഭക്ഷണത്തിന് വിലയുയരും. വില വര്‍ധന ഇന്ന് മുതല്‍ നിലവില്‍ വന്നു.

Latest