Connect with us

National

13 വർഷം മുമ്പുള്ള കേസിൽ അരുന്ധതി റോയിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി ലഫ്. ഗവർണർ

2010 നവംബർ 29-ന് ഒരു പൊതു ചടങ്ങിൽ നടത്തിയ പ്രസംഗമാണ് കേസിന് ആധാരമായത്.

Published

|

Last Updated

ന്യൂഡൽഹി | പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയെന്നാരോപിച്ച് എഴുത്തുകാരി അരുന്ധതി റോയ്, കശ്മീർ സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ മുൻ പ്രൊഫസർ ഷെയ്ഖ് ഷൗക്കത്ത് ഹുസൈൻ എന്നിവർക്കെതിരെ പ്രോസിക്യൂഷൻ നടപടിയെടുക്കാൻ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വികെ സക്‌സേന അനുമതി നൽകി. 13 വർഷം പഴക്കമുള്ള കേസിലാണ് നടപടി.

2010 നവംബർ 29-ന് ഒരു പൊതു ചടങ്ങിൽ നടത്തിയ പ്രസംഗമാണ് കേസിന് ആധാരമായത്. മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റിന്റെ നിർദ്ദേശപ്രകാരം രാജ്യദ്രോഹവും വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുന്നുവെന്ന കുറ്റങ്ങളും ചുമത്തിയാണ് ഇരുവർക്കും എതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.

Latest