National
ലഫ്.ജനറല്‍ ഉപേന്ദ്ര ദ്വിവേദി പുതിയ കരസേന മേധാവി
നിലവിലെ മേധാവി ജനറല്‍ മനോജ് പാണ്ഡെയുടെ കാലാവധി ഈ മാസം 30ന് അവസാനിക്കും
ന്യൂഡല്‍ഹി | ലഫ്.ജനറല്‍ ഉപേന്ദ്ര ദ്വിവേദിയെ പുതിയ കരസേന മേധാവിയായി നിയമിച്ചു. നിലവിലെ മേധാവി ജനറല്‍ മനോജ് പാണ്ഡെയുടെ കാലാവധി ഈ മാസം 30ന് അവസാനിക്കും. ഇതോടെയാണ് പുതിയ നിയമനം.കരസേന ഉപമേധാവിയായി ഫെബ്രുവരിയിലാണ് ലഫ്.ജനറല്‍ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റത്.
പാകിസ്ഥാന്, ചൈന അതിര്‍ത്തികളില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.ഈ മാസം മുപ്പതിന് ദ്വിവേദിയും വിരമിക്കേണ്ടതാണ് .എന്നാല്‍ ജനറല്‍ പദവി ലഭിക്കുന്നതോടെ രണ്ട് വര്‍ഷം കൂടി സേവനം അനുഷ്ഠിക്കാനാകും
പരം വിശിഷ്ട സേവാ മെഡല്‍, അതി വിശിഷ്ട സേവാ മെഡലുകള്‍ ലഭിച്ചിട്ടുള്ള ഉപേന്ദ്ര ദ്വിവേദി 1984 ഡിസംബര്‍ 15-ന് ജമ്മു കശ്മീര്‍ റൈഫിള്‍സിലൂടെയാണ് സൈന്യത്തിന്റെ ഭാഗമായത്
---- facebook comment plugin here -----