Connect with us

National

തോക്കുമായി ഹെെവേയില്‍ റീല്‍സ് ചിത്രീകരിച്ച യൂട്യൂബര്‍ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പോലീസ്

ആളുകള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഹൈവേയില്‍ വെച്ച് ഇത്തരം ഒരു പ്രവൃത്തി നടത്തിയത് ഗൗരവതരമാണെന്ന് ഉത്തര്‍പ്രദേശ് പോലീസ് വ്യക്തമാക്കി.

Published

|

Last Updated

ലഖ്‌നൗ | ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ ഹെെവേയില്‍ തോക്കുമായി റീല്‍സ് ചിത്രീകരിച്ച യൂട്യൂബര്‍ക്കെതിരെ നടപടിക്കൊരുങ്ങി പോലീസ്. സിമ്രാന്‍ യാദവ് എന്ന പെണ്‍കുട്ടിയാണ് കൈയില്‍ തോക്കുമായി ഹൈവേയില്‍ റീല്‍സ് ചിത്രീകരിച്ചത്.

തോക്കുമായി ഒരു ഭോജ്പുരി ഗാനത്തിനാണ്  യുവതി ചുവടുവച്ചത്. ഹൈവേയില്‍ റോഡിന് നടുവിലായി നിരവധിയാളുകള്‍ നോക്കിനില്‍ക്കെയാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറല്‍ ആയതോടെയാണ് യുവതിക്കെതിരെ പരാതി ഉയര്‍ന്നത്.

ആളുകള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഹൈവേയില്‍ വെച്ച് ഇത്തരം ഒരു പ്രവൃത്തി നടത്തിയത് ഗൗരവതരമാണെന്ന് ഉത്തര്‍പ്രദേശ് പോലീസ് വ്യക്തമാക്കി. യൂട്യൂബില്‍ 1.8 മില്യണ്‍ സബ്സ്‌ക്രൈബേഴ്സും ഇന്‍സ്റ്റഗ്രാമില്‍ 2.2 മില്യണ്‍ ഫോളോവേഴ്സുമുള്ള താരമാണ് സിമ്രാന്‍. സംഭവത്തില്‍ സിമ്രാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.