Uae
ദുബൈ വിമാനത്താവളങ്ങളിൽ ലഗേജ് തകരാർ ഉടനടി പരിഹരിച്ചു
7,000 ഡോളറും അവശ്യ യാത്രാരേഖകളും അടങ്ങിയ ബാഗ് 30 മിനിറ്റിനുള്ളിൽ വീണ്ടെടുക്കാനായി.
![](https://assets.sirajlive.com/2024/08/airport-dub-897x538.jpg)
ദുബൈ|ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരു ഈജിപ്ത് യാത്രക്കാരന് നഷ്ടപ്പെട്ട ബാഗ് ദുബൈ പോലീസ് വീണ്ടെടുത്തു. 7,000 ഡോളറും അവശ്യ യാത്രാരേഖകളും അടങ്ങിയ ബാഗ് 30 മിനിറ്റിനുള്ളിൽ വീണ്ടെടുക്കാനായി. ഒരു യാത്രക്കാരി അബദ്ധവശാൽ സമാനമായ ഒരു ബാഗ് എടുക്കുകയും പിശക് മനസ്സിലാക്കിയ ശേഷം എയർപോർട്ട് പോലീസ് കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യുകയുമായിരുന്നു.
ഉദ്യോഗസ്ഥർ ഉടൻ പ്രവർത്തിച്ചെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ്ഓഫ് എയർപോർട്ട് സെക്യൂരിറ്റി ഡയറക്ടർ ബ്രിഗേ. ഹമൂദ ബിൽ സുവൈദ അൽ അംരി പറഞ്ഞു. നിരീക്ഷണ ദൃശ്യങ്ങൾ പരിശോധിച്ച് യാത്രക്കാരിയുടെ നീക്കം പരിശോധിച്ച് ബാഗ് എടുത്ത യാത്രക്കാരിയെ അന്വേഷണ ഉദ്യോഗസ്ഥർ തിരിച്ചറിയുകയും ബാഗ് മാറിയത് അറിയിക്കുകയും വീണ്ടെടുക്കുകയും ചെയ്തു.
---- facebook comment plugin here -----