Connect with us

Ongoing News

സുനില്‍ ഛേത്രി ഫുട്‌ബോളിലെ ഇതിഹാസമാണെന്ന് ലൂക്കാ മോഡ്രിച്ച്

വിരമിക്കുന്ന താരത്തിന് ആശംസകളറിയിച്ച് മോഡ്രിച്ച് വീഡിയോ സന്ദേശം പങ്കുവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് പടിയിറങ്ങുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് ആശംസകള്‍ അറിയിച്ച് ക്രൊയേഷ്യന്‍ ക്യാപ്റ്റന്‍ ലൂക്ക മോഡ്രിച്ച്. കുവൈത്തിനെതിരെ ഇന്ന് നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തോടെ അന്താരാഷ്ട്ര ഫുട്‌ബോളിനോട് വിടപറയാന്‍ ഒരുങ്ങുകയാണ് ഛേത്രി.
ഛേത്രിയുടെ അവസാന മത്സരം നടക്കാനിരിക്കെയാണ് ആശംസകളറിയിച്ച് മോഡ്രിച്ച് വീഡിയോ സന്ദേശമയച്ചത്.

സുനില്‍, ഇന്ത്യന്‍ ടീമിനൊപ്പമുള്ള നിങ്ങളുടെ അവസാന മത്സരത്തിന് എല്ലാ ആശംസകളും നേരുന്നു. നിങ്ങള്‍ ഫുട്ബോളിലെ ഒരു ഇതിഹാസമാണ്. നിങ്ങളുടെ ക്യാപ്റ്റന്റെ അവസാന മത്സരം നിങ്ങള്‍ സഹതാരങ്ങള്‍ അവിസ്മരണീയമാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്നും മോഡ്രിച്ച് പറഞ്ഞു. ക്യാപ്റ്റന് വേണ്ടി ഇന്നത്തെ മത്സരത്തില്‍ വിജയിക്കാനും ഇന്ത്യന്‍ ടീം അംഗങ്ങളോടായി മോഡ്രിച്ച് പറഞ്ഞു. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായ ഇഗോര്‍ സ്റ്റിമാക്കാണ് മോഡ്രിച്ചിന്റെ ആശംസാവീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

 

കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ രാത്രി ഏഴു മണിക്ക് നടക്കുന്ന മത്സരത്തില്‍ കുവൈത്താണ് എതിരാളികള്‍.ലോക ഫുട്ബാളില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയതില്‍ മൂന്നാം സ്ഥാനത്ത് സുനില്‍ ഛേത്രിയാണ്. ഛേത്രിക്ക് മുന്നില്‍ ലയണല്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും മാത്രം.

39-കാരനായ താരം 2005-ലാണ് ഇന്ത്യന്‍ സീനിയര്‍ ടീമില്‍ അംഗമായത്. 150 മത്സരങ്ങളില്‍ നിന്ന് 94 ഗോളുകള്‍ നേടി.മെയ് 16നാണ് ഛേത്രി ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ഛേത്രി വികാര നിര്‍ഭരമായ വിരമിക്കല്‍ തീരുമാനം അറിയിച്ചത്.

 

Latest