Connect with us

Business

കൈനിറയെ ഓഫറുമായി ലുലുവിന്റെ വിഷുകൈനീട്ടം

നിത്യോപയോഗ സാധനങ്ങളും പലവ്യഞ്ജന സാധനങ്ങളും വിവിധതരം ബ്രാന്‍ഡുകളുടെ റെഡിമിക്‌സ് പായസ പാക്കറ്റുകളും വിലക്കുറവില്‍ ലഭ്യമാകും.

Published

|

Last Updated

കോഴിക്കോട് | ഉപഭോക്താക്കള്‍ക്ക് വിഷു കൈനീട്ടവുമായി ലുലുമാളില്‍ വിഷു ഓഫര്‍ സെയില്‍ ആരംഭിച്ചു. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിത്യോപയോഗ സാധനങ്ങളും പലവ്യഞ്ജന സാധനങ്ങളും വിവിധതരം ബ്രാന്‍ഡുകളുടെ റെഡിമിക്‌സ് പായസ പാക്കറ്റുകളും വിലക്കുറവില്‍ ലഭ്യമാകും. വിഷുക്കണിക്കാവശ്യമായ കണി വെള്ളരി, മുന്തിരി, തേങ്ങ, മാമ്പഴം, പഴം തുടങ്ങിയവയെല്ലാം ലഭിക്കും.

8138003176 നമ്പര്‍ വഴി ലുലു കണി കിറ്റും സദ്യയും മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാം. 349 രൂപയാണ് വിഷു സദ്യയുടെ വില. പാലട പ്രഥമനും പരിപ്പ് പ്രഥമനും കറിക്കൂട്ടുകളും അടക്കം 22ലധികം വിഭവങ്ങള്‍ അടങ്ങുന്നതാണ് ലുലുവിലെ സ്‌പെഷ്യല്‍ വിഷുസദ്യ. കസവ് മുണ്ടും കണ്ണാടിയും കണിവെള്ളരിയും അടങ്ങുന്ന വിഷുക്കണി കിറ്റ് 799 രൂപയ്ക്ക് സ്വന്തമാക്കാം. വിഷുക്കണി കിറ്റും വിഷുസദ്യയും പ്രീ ബുക്കിങ് ഇന്ന് (2025 ഏപ്രില്‍ 13, ഞായര്‍) വരെ സ്വീകരിക്കും. ബുക്ക് ചെയ്ത കിറ്റ് ഇന്ന് രാത്രി എട്ടിന് മുമ്പ് വാങ്ങിക്കാം.

14ന് രാവിലെ 10 മുതല്‍ 2 മണി വരെ വിഷുസദ്യ വാങ്ങാം. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലേക്ക് എത്തുന്ന ഉപഭോക്താക്കള്‍ക്ക് വിവിധ പായസങ്ങളുമായി പായസമേളയും ഒരുക്കിയിട്ടുണ്ട്. പാല്‍ പായസം, അട പ്രഥമന്‍, കടലപരിപ്പ് പ്രഥമന്‍ തുടങ്ങി പലതരം പായസവിഭവങ്ങളുണ്ട്. ലുലു ഫാഷനില്‍ വിഷു സ്‌പെഷ്യല്‍ മെന്‍സ്, ലേഡീസ്, കുട്ടികളുടെ വസ്ത്രങ്ങളും വിലക്കിഴിവില്‍ ലഭിക്കും. ഇതോടൊപ്പം ആഭരണങ്ങളുടെ കലക്ഷനുമുണ്ട്.

ലുലു കണക്ടില്‍ വമ്പിച്ച ഓഫറാണ് എ സികള്‍ക്കും മറ്റ് ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്കും പ്രഖ്യാപിച്ചിരിക്കുന്നത്. ലോകോത്തര ബ്രാന്‍ഡുകളുടെ എ സികള്‍ കുറഞ്ഞ ഇ എം ഐയിലൂടെ സ്വന്തമാക്കാം. വിഷു പ്രമാണിച്ച് വിവിധ ബേങ്കുകളുടെ കാഷ് ബാക്ക് ഓഫറുകളുമുണ്ട്. ടി വി , ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, സ്മാര്‍ട്ട് ഫോണുകള്‍ തുടങ്ങിയവ ലുലു കണക്ടില്‍ നിന്ന് വന്‍ വിലക്കിഴിവില്‍ ഈ വിഷുനാളില്‍ സ്വന്തമാക്കാം. വിഷു സ്‌പെഷ്യല്‍ ഹോം ഡെക്കര്‍ സാധനങ്ങളും വില്‍പനയ്ക്കുണ്ട്.

 

Latest