Business
അബുബാദി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചില്‍ ലുലുവിന്റെ ലിസ്റ്റിങ്ങ് വ്യാഴാഴ്ച; ഓഹരി അലോക്കേഷന്‍ പൂര്‍ത്തിയായി
യുഎഇയിലെ 2024ലെ ഏറ്റവും വലിയ റീട്ടെയ്ല്‍ ലിസ്റ്റിങ്ങാണ് ലുലുവിന്റേത്.
അബുബാദി | മികച്ച നിക്ഷേപക പങ്കാളിത്വത്തോടെ റെക്കോര്‍ഡ് കുറിച്ച റീട്ടെയ്ല്‍ സ്ബസ്‌ക്രിബഷന് പിന്നാലെ ട്രേഡിങ്ങിന് തുടക്കംകുറിച്ച് ലുലുവിന്റെ ലിസ്റ്റിങ്ങ് അബുബാദി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചില്‍ വ്യാഴാഴ്ച നടക്കും. എഡിഎക്‌സിന്റെ ‘ ബെല്ല് റിങ്ങിങ്ങ് സെറിമണി ‘ യോടെ ലുലു റീട്ടെയ്ല്‍ ഔദ്യോഗികമായി അബുബാദി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യും. ജിസിസിയിലെ രാജകുടുബാംഗങ്ങള്‍ അടക്കമാണ് ലുലു റീട്ടെയ്ല്‍ നിക്ഷേപകര്‍. യുഎഇയിലെ 2024ലെ ഏറ്റവും വലിയ റീട്ടെയ്ല്‍ ലിസ്റ്റിങ്ങാണ് ലുലുവിന്റേത്. എഡിഎക്‌സിലെ നൂറാമത്തെ ലിസ്റ്റിങ്ങ് എന്ന പ്രത്യേകയും ലിസ്റ്റിങ്ങിനുണ്ട്.
ലുലു റീട്ടെയ്‌ലിന്റെ ഓഹരി അലോക്കേഷന്‍ നവംബര്‍ 12ന് പൂര്‍ത്തിയായിരുന്നു. പ്രൊഫഷണല്‍ നിക്ഷേപക സ്ഥാപനങ്ങള്‍ കൂടാതെ ഐപിഒ തുടങ്ങി പതിനാറ് ദിവസത്തിനകം അരലക്ഷത്തിലേറെ വ്യക്തിഗത നിക്ഷേപകരാണ് ഓഹരി സബ്‌സ്‌ക്രൈബ് ചെയ്തത്. വന്‍ ഡിമാന്‍ഡ് പരിഗണിച്ച് ഓഹരികള്‍ 30 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു. അബുദാബി സെക്യുരിറ്റീസ് എക്‌സ്‌ചേഞ്ചിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നിക്ഷേപക പങ്കാളിത്വത്തിമാണ് ലുലു ഐപിഒക്ക് ലഭിച്ചത്. 25 ഇരട്ടി അധിക സമാഹരണത്തോടെ 3 ലക്ഷം കോടി രൂപയിലധികമാണ് സമഹാരിച്ചത്. മികച്ച ഇഷ്യൂ വിലയായ 2.04 ദിര്‍ഹമാണ് ഓഹരിക്ക്. അബുദാബി പെന്‍ഷന്‍ ഫണ്ട്, എമിറേറ്റ്‌സ് ഇന്റര്‍നാഷ്ണല്‍ അന്‍വെസ്റ്റ്‌മെന്റ് കമ്പനി, ബഹ്‌റൈന്‍ മുംതലകത്ത് ഹോള്‍ഡിങ്ങ്‌സ്, ഒമാന്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, കുവൈറ്റ് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി തുടങ്ങിയവരാണ് പ്രധാന നിക്ഷേപകര്‍.