Ongoing News
രക്ഷകനായി ലുലു; കണ്ണുനീര്‍ തുടച്ച് അഭിജിത്ത്
യു എ ഇ പൊതുമാപ്പ് ആയിരങ്ങള്‍ക്കാണ് ആശ്വാസമായത്. അഭിജിത്തിനെ പോലെ നിരവധി പേരാണ് ലുലു എക്‌സ്‌ചേഞ്ചില്‍ ജോലി നേടിയത്.
അബൂദബി | ജോലി തട്ടിപ്പിനിരയായി എല്ലാം നഷ്ടപ്പെട്ട അഭിജിത്തിന് ആശ്വാസമായി ലുലു എക്‌സ്‌ചേഞ്ച്. ഇന്ത്യയിലെ ഒരു കമ്പനിയുടെ വലിയ വാഗ്ദാനം ലഭിച്ചാണ് മുംബൈ നാസിക് സ്വദേശി അഭിജിത്ത് യു എ ഇ ലെത്തിയത്. ജോലിക്കായി മാസങ്ങള്‍ കാത്തിരുന്നെങ്കിലും സോഫ്ട്‌വെയര്‍ എന്‍ജിനീയറായ അഭിജിത്തിനെ ഇന്ത്യന്‍ കമ്പനി വഞ്ചിക്കുകയായിരുന്നു.
വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങിയ 31 കാരനായ അഭിജിത്ത്, സ്വപ്നങ്ങള്‍ തകര്‍ന്നെന്ന് കരുതിയിരിക്കുമ്പോഴാണ് യു എ ഇ പൊതുമാപ്പ് പ്രഖ്യാപിക്കുന്നത്. എല്ലാം അവസാനിപ്പിച്ച് പൊതുമാപ്പ് നേടി തിരിച്ചു നാട്ടിലേക്ക് മടങ്ങുവാന്‍ നിശ്ചയിച്ചതായിരുന്നു അഭിജിത്ത്. അപ്പോഴാണ് ദുബൈ അവീറിലെ പൊതു മാപ്പ് കേന്ദ്രത്തില്‍ ജോലിക്കായുള്ള ഇന്റര്‍വ്യൂ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ലുലു എക്‌സ്‌ചേഞ്ച് നടത്തിയ ഇന്റര്‍വ്യൂ അഭിജിത്തിന്റെ സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറക് മുളപ്പിച്ചു.
യു എ ഇ പൊതുമാപ്പ് ആയിരങ്ങള്‍ക്കാണ് ആശ്വാസമായത്. അഭിജിത്തിനെ പോലെ നിരവധി പേരാണ് ലുലു എക്‌സ്‌ചേഞ്ചില്‍ ജോലി നേടിയത്. ഇതൊരു മാതൃകയാണെന്ന് ലുലു എക്‌സ്‌ചേഞ്ച് എച്ച് ആര്‍ ഹെഢ് ഗൗരവ് വര്‍മന്‍ പറഞ്ഞു. ലുലു എക്‌സ്‌ചേഞ്ച് നല്‍കിയ ജോലി ഏറെ ആശ്വാസകരമാണെന്ന് അഭിജിത്ത് പറഞ്ഞു. ഒക്ടോബര്‍ 31 ന് പൊതുമാപ്പ് കാലാവധി അവസാനിക്കും.