Uae
ദുബൈ കെയേഴ്‌സിന് പത്ത് ലക്ഷം ദിർഹം സംഭാവന നൽകി ലുലു
വിദ്യാഭ്യാസത്തിലൂടെ ലോകമെമ്പാടും പിന്നോക്കാവസ്ഥയിലുള്ള കുട്ടികളെയും യുവാക്കളെയും ശാക്തീകരിക്കാനുള്ള പദ്ധതിയാണ് ദുബൈ കെയേഴ്‌സ് നടത്തുന്നത്.

ദുബൈ|റമസാനിൽ ജീവകാരുണ്യ പ്രവർത്തനം നടത്താൻ ദുബൈ കെയേഴ്‌സിന് ലുലു ഗ്രൂപ്പ് സംഭാവന നൽകിയത് 10ലക്ഷം ദിർഹം. ദുബൈ കെയേഴ്‌സുമായുള്ള പങ്കാളിത്തം വ്യാപിപ്പിച്ചുകൊണ്ട് ആഗോള മാനുഷിക സംരംഭങ്ങളോടുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയാണെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. ദുബൈ കെയേഴ്സിന്റെ ഓഫീസിൽ നടന്ന ചടങ്ങിൽ, ലുലു ഗ്രൂപ്പ് ചെയർമാനായ എം എ യൂസുഫലി ദുബൈ കെയേഴ്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും വൈസ് ചെയർമാനുമായ ഡോ. താരിഖ് അൽ ഗുർഗിന് തുക കൈമാറി.
വിദ്യാഭ്യാസത്തിലൂടെ ലോകമെമ്പാടും പിന്നോക്കാവസ്ഥയിലുള്ള കുട്ടികളെയും യുവാക്കളെയും ശാക്തീകരിക്കാനുള്ള പദ്ധതിയാണ് ദുബൈ കെയേഴ്‌സ് നടത്തുന്നത്. സംഘടനയുടെ ശ്രമങ്ങളെ പിന്തുണച്ചുകൊണ്ട്. 2017-ൽ യു എ ഇ വൈസ് പ്രസിസന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ആരംഭിച്ചതാണ് ദുബൈ കെയേഴ്സ്.
---- facebook comment plugin here -----