Uae
15 വർഷം പൂർത്തിയാക്കി ലുലു എക്‌സ്‌ചേഞ്ച്; പുത്തൻ മാറ്റത്തോടെ മുന്നോട്ട്
അൽ വഹ്ദ മാളിലെ വെച്ച് നടന്ന വാർഷികാഘോഷ പരിപാടിയിൽ വെച്ച് തുടക്കം മുതലുള്ള ഉപഭോക്താക്കളെ ആദരിച്ചു.
അബൂദബി | വിദേശ പണമിടപാട് രംഗത്ത് യു എ ഇയിൽ തരംഗം സൃഷ്ടിച്ച ലുലു എക്‌സ്‌ചേഞ്ച് സേവനത്തിന്റെ 15 വർഷങ്ങൾ പൂർത്തിയാക്കി ജൈത്രയാത്ര തുടരുന്നു. 2009 സെപ്തംബർ രണ്ടിന് അബൂദബിയിലെ അൽ വഹ്ദയിൽ തുടക്കം കുറിച്ച ആദ്യ കസ്റ്റമർ എൻഗേജ്‌മെന്റ്സെന്ററിൽ വെച്ച് 15ാം വാർഷികം ആഘോഷിച്ചു.
ഇവിടെ നിന്നും തുടക്കം കുറിച്ച ജൈത്രയാത്രയിൽ നിന്നും യു എ ഇയിൽ മാത്രം 140 ഓളം കസ്റ്റമർ എൻഗേജ്‌മെന്റ് സെന്ററുകളിലേക്ക് വളരാൻ ലുലു എക്‌സ്‌ചേഞ്ചിന് കഴിഞ്ഞിട്ടുണ്ട്. 15 വർഷം എന്ന നേട്ടത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ തനിക്ക് അഭിമാനവും ഉപഭോക്താക്കളോടുള്ള നന്ദിയും നിറഞ്ഞുനിൽക്കുന്നതായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹ്്മദ് പറഞ്ഞു.
കാലഘട്ടത്തിന് അനുസരിച്ച് ഡിജിറ്റൽ രംഗത്തെ മാറ്റം ഉൾക്കൊണ്ട് ഉപഭോക്താക്കൾക്ക് അവർ ആഗ്രഹിച്ച സമയത്ത് തന്നെ മികച്ച സേവനം നൽകാൻ കഴിഞ്ഞതാണ് തങ്ങളുടെ വിജയം. ഉപഭോക്താക്കളുടെ സംതൃപ്തിയാണ് ലുലു എക്‌സ്‌ചേഞ്ചിന്റെ വളർച്ചക്ക് പിന്നിലെന്നും അദീബ് അഹ്്മദ് അഭിപ്രായപ്പെട്ടു. പുതിയയൊരു നാഴികക്കല്ലെന്ന നേട്ടത്തിൽ എല്ലാ ഉപഭോക്താക്കൾക്കും ലുലു എക്‌സ്‌ചേഞ്ച് ടീമിനും സമർപ്പിക്കുന്നു. ഇനിയും മികച്ച സേവനങ്ങൾ ഒരുക്കാൻ ഈ പിൻതുണ ശക്തിയായെന്നും അദീബ് അഹ്്മദ് കൂട്ടിച്ചേർത്തു.
അൽ വഹ്ദ മാളിലെ വെച്ച് നടന്ന വാർഷികാഘോഷ പരിപാടിയിൽ വെച്ച് തുടക്കം മുതലുള്ള ഉപഭോക്താക്കളെ ആദരിച്ചു.