Connect with us

Business

ലുലു എക്സ്ചേഞ്ച് അൽ ദൈദിൽ പ്രവർത്തനം ആരംഭിച്ചു

ശൃംഖലയെ വിപുലീകരിക്കാനും വൈവിധ്യവൽകരിക്കാനും രാജ്യത്തെ ജനസംഖ്യയുടെ ഒരു വലിയ വിഭാഗത്തിൽ എത്തിച്ചേരാനുമുള്ള പ്രവർത്തനങ്ങൾക്ക് പുതിയ ശാഖ വേഗത കൂട്ടുമെന്ന് ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എംഡി അദീബ് അഹമ്മദ്

Published

|

Last Updated

അബുദബി | യുഎഇയിലെ മുൻനിര ക്രോസ് ബോർഡർ പെയ്മെന്റ് മണി എക്സ്ചേഞ്ച് സ്ഥാപനമായ ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് 84 മത് ശാഖ ഷാർജ അൽദൈദിൽ പ്രവർത്തനം ആരംഭിച്ചു. ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എംഡി അദീബ് അഹമ്മദ് ഉദ്‌ഘാടനം ചെയ്തു. ശൃംഖലയെ വിപുലീകരിക്കാനും വൈവിധ്യവൽകരിക്കാനും രാജ്യത്തെ ജനസംഖ്യയുടെ ഒരു വലിയ വിഭാഗത്തിൽ എത്തിച്ചേരാനുമുള്ള പ്രവർത്തനങ്ങൾക്ക് പുതിയ ശാഖ വേഗത കൂട്ടുമെന്ന് അദീബ് അഹമ്മദ് പറഞ്ഞു.

യുഎ ഇ ഞങ്ങളുടെ ഏറ്റവും വലിയ വിപണിയാണ്, ഞങ്ങളുടെ സേവനങ്ങൾ ഈ രാജ്യത്തെ ജനങ്ങളുമായി കൂടുതൽ അടുപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയെ പുതിയ ശാഖകൾ വഴികാട്ടും. രാജ്യത്തിന്റെ സാമ്പത്തിക സേവന മേഖലയെ കുറിച്ച് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. കൂടാതെ വിശാലമായ സേവനം നൽകുന്നതിനായി ഫിസിക്കൽ ഡിജിറ്റൽ മീഡിയകളിലൂടെ വിവിധ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഞങ്ങളുടെ ഏറ്റവും പുതിയ ശാഖയിലൂടെ ഇവിടെ താമസിക്കുന്ന സ്വദേശികളുടെയും പ്രവാസികളുടെയും ആവശ്യങ്ങളിൽ അർത്ഥവത്തായ പങ്കുവഹിക്കുമെന്ന് ഞങ്ങൾക്ക് പ്രതീക്ഷയുണ്ടെന്നും അദീബ് അഹമ്മദ് കൂട്ടിചേർത്തു. കമ്പനിയുടെ ഉപഭോക്ത ഇടപഴകൽ സംരംഭങ്ങൾക്ക് അനുസൃതമായി അൽ ദൈദ് ശാഖ പണമടക്കൽ,
ഡബ്ള്യൂ പി എസ്, കറൻസി എക്സ്ചേഞ്ച് തുടങ്ങിയ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. കമ്പനിയുടെ ഡിജിറ്റൽ പ്ലാറ്റഫോമായ ലുലുമണിയിലേക്ക് മാറാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കായി ഒരു ഇടപഴകൽ കേന്ദ്രമായി പുതിയ ശാഖ മാറുകയും ചെയ്യും അദ്ദേഹം പറഞ്ഞു.

ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് അൽ ദൈദിലെ തന്ത്രപ്രധാനമായ മേഖലയിലാണ് ഞങ്ങളുടെ പുതിയ ശാഖ തുറന്നത് ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് അസിസ്റ്റന്റ് വൈസ് പ്രസിഡണ്ട് തമ്പി സുദർശൻ പറഞ്ഞു. ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ ഭാഗമായ ലുലു എക്സ്ചേഞ്ച്ന്റെ 249 മത്തെ ഗ്ലോബൽ ബ്രാഞ്ച് കൂടിയാണ് ഷാർജ അൽദൈദിൽ പ്രവർത്തനം ആരംഭിച്ചത്. അബുദബി ആസ്ഥാനമായി പ്രവർത്തിക്കുന്ന അംഗീകൃത ആഗോള സാമ്പത്തിക സേവന സംരംഭമായ ലുലു ഫിനാൻസ് ഗ്രൂപ്പിന്റെ ഭാഗമാണ് ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച്. അതിന്റെ ഫിസിക്കൽ ഡിജിറ്റൽ നെറ്റ്‌വർക്ക് വഴി ലുലു എക്സ്ചേഞ്ച് സമൂഹത്തിലേക്ക് വേഗതയേറിയതും വിശ്വസനീയവുമായ പണം കൈമാറ്റവും വിദേശവിനിമയ സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. ശക്തമായ നെറ്റ്‌വർക്ക്, പ്രശസ്ത പങ്കാളികൾ, കസ്റ്റമർകെയർ, ഉയർന്ന നിലവാരം എന്നിവ നൽകുന്നു. യു എ ഇ യിലെ ഏഴ് എമിറേറ്റുകളിലായി ലുലു എക്സ്ചേഞ്ചിന് 84 ശാഖകൾ പ്രവർത്തിക്കുന്നു.

Latest