Connect with us

Business

ലുലു എക്‌സ്‌ചേഞ്ചിന് ദുബൈയില്‍ പുതിയ ശാഖ

ഡി ഐ പി-2ലെ വാണിജ്യ മേഖലയിലാണ് രാജ്യത്തെ 93-ാം ശാഖ ആരംഭിച്ചത്.

Published

|

Last Updated

ദുബൈ | യു എ ഇയിലെ വിദേശ പണമിടപാട് രംഗത്തും വിദേശ കറന്‍സി എക്സ്ചേഞ്ച് മേഖലയിലും മുന്‍നിര സേവനദാതാവായ ലുലു എക്സ്ചേഞ്ച് ദുബൈയില്‍ പുതിയ ശാഖ തുറന്നു. ഡി ഐ പി-2ലെ വാണിജ്യ മേഖലയിലാണ് രാജ്യത്തെ 93-ാം ശാഖ ആരംഭിച്ചത്. ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സിന് കീഴിലെ 280-ാം ആഗോള ശാഖയാണിത്.

സീനിയര്‍ കമ്പനി മാനേജ്മെന്റിന്റെ സാന്നിധ്യത്തില്‍ ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സ് മാനേജിങ് ഡയറക്ടര്‍ അദീബ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. ക്രോസ്-ബോര്‍ഡര്‍ പേമെന്റുകള്‍, ഡബ്ല്യു പി എസ്, ഫോറിന്‍ എക്സ്ചേഞ്ച് സേവനങ്ങള്‍ എന്നിവ ഈ ബ്രാഞ്ചില്‍ ലഭ്യമാകും.

യു എ ഇ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചക്ക് അനുസൃതമായി തങ്ങളുടെ ശൃംഖല വിപുലീകരിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്ന് അദീബ് അഹമ്മദ് പറഞ്ഞു. ഡിജിറ്റല്‍ പേമെന്റ് ആപ്പായ ലുലു മണിയിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവരുടെ ഇടപെടല്‍ കേന്ദ്രമായി ഇത് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Latest