Connect with us

Business

പ്രമുഖ പേയ്റോൾ, ഹ്യൂമൻ റിസോഴ്സ് സേവനദാതാക്കളായ ഓൾഡിജി ടെകുമായി കൈകോർത്ത് ലുലു ഫിൻ

ലുലു എക്സ്ചേഞ്ചിന്റെ വിപുലമായ ഉപഭോക്തൃ അടിത്തറക്ക് അനുസൃതമായി സാങ്കേതികവിദ്യാധിഷ്ടിത സേവനങ്ങൾ ലഭ്യമാക്കി മിഡിൽ ഈസ്റ്റ്, ആഫ്രിക്ക മേഖലയിലെ പേയ്റോൾ മാനേജ്മെന്റ്, ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ് സേവനങ്ങൾ പുനർനിർവചിക്കുക എന്നതാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യം.

Published

|

Last Updated

അബുദബി | പ്രമുഖ പേയ്റോൾ മാനേജ്മെന്റ് ഹ്യൂമൻ റിസോഴ്സ് സേവനദാതാക്കളായ ഓൾഡിജി ടെക് ലിമിറ്റഡ് കമ്പനിയുമായി കൈകോർത്ത് യുഎഇ ആസ്ഥാനമായ ആഗോള ധനകാര്യ സേവന കൂട്ടായ്മയായ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്. ഇരു സ്ഥാപനങ്ങളും തന്ത്രപരമായ സഹകരണത്തിന് ധാരണ പത്രത്തിൽ ഒപ്പ് വെച്ചു. ലുലു എക്സ്ചേഞ്ചിന്റെ വിപുലമായ ഉപഭോക്തൃ അടിത്തറക്ക് അനുസൃതമായി സാങ്കേതികവിദ്യാധിഷ്ടിത സേവനങ്ങൾ ലഭ്യമാക്കി മിഡിൽ ഈസ്റ്റ്, ആഫ്രിക്ക മേഖലയിലെ പേയ്റോൾ മാനേജ്മെന്റ്, ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ് സേവനങ്ങൾ പുനർനിർവചിക്കുക എന്നതാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യം.

ഓൾഡിജി ടെക്കിന്റെ നൂതന പേറോൾ, ഹ്യൂമൻ റിസോഴ്‌സ് മാനേജ്മെന്റ് പ്ലാറ്റ്ഫോമുകൾ സംയോജിപ്പിച്ച് ലുലുഫിനിന് അവരുടെ പേയ്റോൾ സംവിധാനവും ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റും മെച്ചപ്പെടുത്താൻ ഈ സഹകരണത്തിലൂടെ സാധിക്കും. ശമ്പള കണക്കുകൂട്ടലുകൾ ലളിതമാക്കുന്നതിലൂടെയും, കൃത്യമായ വിതരണ റിപ്പോർട്ടുകൾ സൃഷ്ടിക്കുന്നതിലൂടെയും, ലുലു എക്സ്ചേഞ്ച് ഓഫറുകളുമായി സുഗമമായി സംയോജിപ്പിക്കുന്നതിലൂടെയും, ഈ നൂതന സംവിധാനം സമഗ്രവും തടസ്സരഹിതവുമായ അനുഭവം ഉറപ്പാക്കും.

സമൂഹത്തിന്റെ വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റുന്ന നൂതന സാമ്പത്തിക പരിഹാരങ്ങൾ നൽകുക എന്നതാണ് തങ്ങളുടെ ദൗത്യമെന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിന്റെ സിഇഒ റിച്ചാർഡ് വാസൻ അഭിപ്രായപ്പെട്ടു. ഓൾഡിജി ടെക്കുമായുള്ള സഹകരണം ശമ്പള മാനേജ്‌മെന്റ് ലളിതവും ചെലവ് കുറഞ്ഞതുമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

ലുലു ഫിനുമായുള്ള സഹകരണത്തിൽ തങ്ങൾ ആവേശഭരിതരാണെന്ന് ഓൾഡിജി ടെക് സിഇഒ നവോസർ ദലാൽ പറഞ്ഞു. പേയ്റോൾ ഓട്ടോമേഷനായുള്ള വർദ്ധിച്ചുവരുന്ന ആവശ്യം പരിഹരിക്കുന്നതിന് മാത്രമല്ല, ബിസിനസുകൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനും ജീവനക്കാരുടെ സംതൃപ്തി വർദ്ധിപ്പിക്കാനും സഹായിക്കുന്ന സംവിധാനം ഇരു കമ്പനികളും ഒരുമിച്ച് സൃഷ്ടിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Latest