Connect with us

Saudi Arabia

വിയറ്റ്നാം പ്രധാനമന്ത്രിയുമായി ലുലു ഗ്രൂപ്പ് സൗദി ഡയറക്ടർ ഷെഹിം മുഹമ്മദ് കൂടിക്കാഴ്ച നടത്തി

വിയറ്റ്നാം സന്ദർശിക്കാൻ എം.എ. യൂസഫലിയെ ക്ഷണിച്ച് വിയറ്റ്നാം പ്രധാനമന്ത്രി

Published

|

Last Updated

റിയാദ് | ആസിയാൻ – ജി.സി.സി. സമ്മേളനത്തിൽ പങ്കെടുക്കാൻ സൗദി അറേബ്യയിലെത്തിയ വിയറ്റ്നാം പ്രധാനമന്ത്രി ഫാം മിൻഹ് ചിൻഹുവുമായി ലുലു ഗ്രൂപ്പ് ഡയറക്ടർ ഷെഹിം മുഹമ്മദ് റിയാദിൽ വെച്ച് കൂടിക്കാഴ്ച നടത്തി. ലുലു ഗ്രൂപ്പ് വിയറ്റ്നാമിൽ നിന്നും ഇറക്കുമതി ചെയുന്ന ഉൽപ്പന്നങ്ങളുടെ വിശദാംശങ്ങൾ ഷെഹിം പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

വിയറ്റ്നാമിൽ നിന്നും സൗദി അറേബ്യയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് നിർദേശം അനുകൂലമായി പരിഗണിക്കുമെന്നും പ്രധാനമന്ത്രി ലുലു ഗ്രൂപ്പ് ഡയറക്ടർക്ക് പ്രധാനമന്ത്രി ഉറപ്പ് നൽകി. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ ആശംസ സന്ദേശം ഷെഹിം കൂടിക്കാഴ്ചക്കിടെ പ്രധാനമന്ത്രിയെ അറിയിച്ചു.

സർക്കാർ അതിഥിയായി വിയറ്റ്നാം സന്ദർശിക്കാൻ പ്രധാനമന്ത്രി യൂസഫലിയെ പ്രത്യേകമായി ക്ഷണിക്കുകയും ചെയ്തു. സൗദി അറേബ്യയിലെ വിയറ്റ്നാം അംബാസഡർ ഡാങ് ഷുവാൻ ദുങ്, ലുലു വിയറ്റ്നാം റീജിയണൽ ഡയറക്ടർ മിറാഷ് ബഷീർ എന്നിവരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.

Latest