Connect with us

Uae

ലുലു ഗ്രൂപ്പ് ഓഹരികൾ വിപണിയിലേക്ക്

കമ്പനി 258.2 കോടി (2,582,226,338) ഓഹരികകളാണ് വിൽക്കുന്നത്.

Published

|

Last Updated

ദുബൈ |  ലുലു ഗ്രൂപ്പിന്റെ ഓഹരികൾ ഒക്ടോബർ 28ന് വിപണിയിലെത്തും. 25 ശതമാനം ഓഹരികളാണ് വിൽക്കുന്നത്. ഇനിഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ (ഐ പി ഒ) 0.051 ദിർഹം എന്ന നാമമാത്ര മൂല്യത്തിൽ ആളുകൾക്ക് ഓഹരി ലഭ്യമാകുമെന്ന് ഗ്രൂപ്പ് അറിയിച്ചു.

കമ്പനി 258.2 കോടി (2,582,226,338) ഓഹരികകളാണ് വിൽക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായാണിത്. ഒക്ടോബർ 28ന് ആരംഭിച്ച് നവംബർ അഞ്ചിന് അവസാനിക്കും. ലുലു റീട്ടെയിൽ ഹോൾഡിംഗ്, അബൂദബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചിലാണ് ലിസ്റ്റ് ചെയ്യുക. അബൂദബി കൊമേഴ്സ്യൽ ബേങ്കും ഫസ്റ്റ് അബൂദബിയുമാണ് ജോയിന്റ് ലീഡ് സ്വീകരിക്കുന്ന ബേങ്കുകൾ.

അബൂദബി കൊമേഴ്‌സ്യൽ ബേങ്ക്, എമിറേറ്റ്‌സ് എൻ ബി ഡി ക്യാപിറ്റൽ, ഫസ്റ്റ് അബൂദബി ബേങ്ക്, എച്ച് എസ് ബി സി ബേങ്ക് മിഡിൽ ഈസ്റ്റ്, ഇ എഫ് ജി ഹെർമിസ് യു എ ഇ എന്നിവയാണ് ജോയിന്റ്‌ലീഡ് മാനേജർമാർ. ഫസ്റ്റ് അബൂദബി ബേങ്ക്, ദുബൈ ഇസ്്ലാമിക് ബേങ്ക്, എമിറേറ്റ്സ് ഇസ്്ലാമിക് ബേങ്ക്, അബൂദബി കൊമേഴ്സ്യൽ ബേങ്ക്, മശ്്രിഖ്, എമിറേറ്റ്സ് എൻ ബി ഡി എന്നിവ പങ്കാളിത്ത ബേങ്കുകളാണ്.

യു എ ഇയിൽ ദുബൈ ടാക്സി കോർപ്പറേഷൻ, സാലിക്, അൽ അൻസാരി എക്സ്ചേഞ്ച്, പ്യുവർ ഹെൽത്ത്, ഇൻവെസ്റ്റ്കോർപ്പ് ക്യാപിറ്റൽ, ഫീനിക്സ് ഗ്രൂപ്പ്, അഡ്നോക് തുടങ്ങി നിരവധി പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ രണ്ട് വർഷമായി നിരവധി ഐ പി ഒകൾ ഇറക്കി. ഇവയുടെ ഓഹരികൾക്ക് ആവശ്യക്കാരേറെ. ലുലുവിന്റെ ഓഹരി വിൽപ്പനക്ക് നിക്ഷേപകരിൽ നിന്ന് മികച്ച പ്രതികരണം ലഭിക്കുമെന്ന് വിശകലന വിദഗ്ധർ വിശ്വസിക്കുന്നു.

50,000-ത്തിലധികം തൊഴിലാളികൾ ജോലി ചെയ്യുന്ന, മേഖലയിലെ ഏറ്റവും വലിയ റീട്ടെയിലർമാരിൽ ഒന്നാണ് ലുലു ഗ്രൂപ്പ്. എം എ യൂസുഫലിയുടെ നേതൃത്വത്തിലുള്ള റീട്ടെയിൽ ഭീമന്റെ ഒരു ഓഹരി സ്വന്തമാക്കുന്നതിനായി നിക്ഷേപകർ കാത്തിരിക്കുകയാണ്. എ ഡി ക്യൂ പത്ത് ശതമാനം ഓഹരി നേരത്തെ വാങ്ങിയിരുന്നു. യോഗ്യരായ ഓരോ ജീവനക്കാരനും കുറഞ്ഞത് 2,000 ഓഹരി അനുവദിക്കും.

രണ്ടാം ഘട്ടത്തിൽ, 89 ശതമാനം പ്രതിനിധീകരിക്കുന്ന 2,298,181,441 ഓഹരികൾ വിൽക്കാൻ ലുലു ലക്ഷ്യമിടുന്നു. എല്ലാ ജി സി സി രാജ്യങ്ങളിലും സ്റ്റോറുകളുള്ള ഏറ്റവും വലിയ ഫുൾ ലൈൻ റീട്ടെയിലറാണ് ലുലു ഗ്രൂപ്പ്.  മാർക്കറ്റ് കൺസൾട്ടന്റുകളുടെ അഭിപ്രായത്തിൽ, സഊദി അറേബ്യയിൽ ഏറ്റവും വേഗത്തിൽ വളരുന്ന റീട്ടെയ്്ലറാണ്. ഹൈപ്പർമാർക്കറ്റുകൾ, എക്‌സ്പ്രസ് സ്റ്റോറുകൾ, മിനി മാർക്കറ്റുകൾ എന്നിങ്ങനെ മൂന്ന് രൂപത്തിൽ ഇതിന് നിലവിൽ ശക്തമായ ഓമ്നി-ചാനൽ സാന്നിധ്യമുണ്ട്. 2024 ആഗസ്റ്റിൽ, ഗ്രൂപ്പ് 116 ഹൈപ്പർമാർക്കറ്റുകൾ, 102 എക്‌സ്പ്രസ് സ്റ്റോറുകൾ, 22 മിനി മാർക്കറ്റുകൾ എന്നിവ ഉൾപ്പെടുന്ന 240 സ്റ്റോറുകളിലെത്തി. 103 സ്റ്റോറുകൾ യു എ ഇയിലും 56 സഊദി അറേബ്യയിലും 81 മറ്റ് വിപണികളിലുമായി ഉണ്ട്.

Latest