Connect with us

lulu hypermarket

ഈജിപ്തിൽ പ്രവർത്തനം വ്യാപിപ്പിക്കാൻ ലുലു ഗ്രൂപ്പ്

ഈജിപ്ത് പ്രധാനമന്ത്രി മുസ്തഫ മദ്ബൗലിയുമായി അബുദബിയിൽ നടന്ന കൂടിക്കാഴ്ചയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Published

|

Last Updated

അബുദബി | പ്രമുഖ ചില്ലറ വ്യാപാര സ്ഥാപനമായ ലുലു ഗ്രൂപ്പ് ഈജിപ്തിൽ സാന്നിധ്യം വിപുലീകരിക്കുന്നു. ഈജിപ്ത് സർക്കാറുമായി ചേർന്നുള്ള സംയുക്ത പദ്ധതിയുടെ ഭാഗമായി നാല് പുതിയ ഹൈപ്പർമാർക്കറ്റുൾ ലുലു ഈജിപ്തിൽ ആരംഭിക്കും. ഈജിപ്ത് പ്രധാനമന്ത്രി മുസ്തഫ മദ്ബൗലിയുമായി അബുദബിയിൽ നടന്ന കൂടിക്കാഴ്ചയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഔദ്യോഗിക സന്ദർശനത്തിനായി യു എ ഇ യിലെത്തിയതായിരുന്നു ഈജിപ്ത് പ്രധാനമന്ത്രിയും ഔദ്യോഗിക സംഘവും. നിലയിൽ മൂന്ന് ഹൈപ്പർമാർക്കറ്റുകളാണ് തലസ്ഥാനമായ കെയ്റോയിൽ ലുലുവിനുള്ളത്. സംയുക്ത പദ്ധതിയുടെ ഭാഗമായുള്ള ഹൈപ്പർമാർക്കറ്റുകളുടെ നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. 2023 രണ്ടാം പാദത്തിൽ ഹൈപ്പർമാർക്കറ്റുകൾ പ്രവർത്തനസജ്ജമാകും.

പിരമിഡ് നഗരമായ ഗിസ ഉൾപ്പെടെയുള്ള നഗരങ്ങളിലാണ് പുതിയ ഹൈപ്പർമാർക്കറ്റുകൾ തുടങ്ങുന്നത്. ഈജിപ്തിലെ  ഇ-കോമോഴ്സ് പ്രവർത്തനങ്ങൾ അടുത്ത മാസം ആരംഭിക്കുമെന്നും യൂസഫലി പ്രധാനമന്ത്രിയെ അറിയിച്ചു. ലുലു ബഹറൈൻ – ഈജിപ്ത് ഡയറക്ടർ ജൂസർ രൂപാവാല, റീജിയണൽ ഡയറക്ടർ ഹുസേഫ ഖുറേഷി എന്നിവരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.

---- facebook comment plugin here -----

Latest