Connect with us

Business

ദോഹ മാളില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നു

ഖത്വറില്‍ രണ്ട് പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ കൂടി തുറക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി

Published

|

Last Updated

ദോഹ | പ്രമുഖ റീട്ടെയിലറായ ലുലു ഗ്രൂപ്പിന്റെ ഖത്വറിലെ 23-ാമത്തെ ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു. അബു ഹമൂറ ദോഹ മാളില്‍ നടന്ന ചടങ്ങില്‍ പ്രമുഖ ഖത്വര്‍ വ്യവസായിയായ അബ്ദുല്‍ അസീസ് മുഹമ്മദ് അല്‍ റബ്ബാന്‍, ശൈഖ് അബ്ദുല്ല ബിന്‍ ഹസ്സന്‍ അല്‍ ഥാനി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ സാന്നിധ്യത്തില്‍ ഉദ്ഘാടനം ചെയ്തു.

ഖത്വറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍, പോളണ്ട്, ഇന്തോനേഷ്യ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ അംബാസഡര്‍മാര്‍, കൊമേഴ്സ്യല്‍ ബേങ്ക് ഓഫ് ഖത്വര്‍ സി ഇ ഒ. ജോസഫ് എബ്രഹാം, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അഷ്‌റഫ് അലി, ലുലു ഗ്രൂപ്പ് ഡയറക്ടര്‍ മുഹമ്മദ് അല്‍ത്താഫ്, ലുലു ഖത്വര്‍ റീജ്യണല്‍ ഡയറക്ടര്‍ എം ഒ ഷൈജന്‍ എന്നിവരും സംബന്ധിച്ചു.

ഒരു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഉപഭോക്താക്കള്‍ക്കായി ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവമാണ് ഒരുക്കിയിട്ടുള്ളത്. ഖത്വറില്‍ രണ്ട് പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ കൂടി തുറക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി പറഞ്ഞു. ഖത്വറിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാധികാരികള്‍ നല്‍കുന്ന പിന്തുണക്ക് യൂസഫലി നന്ദി പറഞ്ഞു.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഖത്വറിലെ ഉപഭോക്താക്കള്‍ക്കായി ലുലു ഒരുക്കുന്ന ലോയല്‍റ്റി പദ്ധതിക്കും തുടക്കം കുറിച്ചു. പദ്ധതിയില്‍ പങ്കാളികളാകുന്ന ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ വിലക്കിഴിവുകളും പോയന്റുകളും ഖത്വറിലെ എല്ലാ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ലഭിക്കും. ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ ലഭിക്കുന്ന പോയിന്റുകള്‍ ഉപയോഗിച്ച് ഷോപ്പിംഗ് ചെയ്യാനും സാധിക്കും. റമസാന്‍ മാസത്തോടനുബന്ധിച്ച് ആകര്‍ഷകങ്ങളായ പ്രത്യേക റമസാന്‍ കിറ്റുകളും മറ്റും ലുലു ഒരുക്കുന്നുണ്ട്.

 

 

Latest