Connect with us

Kuwait

കുവൈത്തിൽ ലുലു ഹൈപ്പർ മാർക്കറ്റ് തുറന്നു

ബഹറൈനിലും കുവൈത്തിലുമായി അടുത്ത നാല് മാസത്തിനുള്ളിൽ മൂന്ന് പുതിയ ഹൈപ്പർ മാർക്കറ്റുകൾ കൂടി ആരംഭിക്കുമെന്ന് എം എ യൂസഫലി

Published

|

Last Updated

അബൂദബി | ഹൈപ്പർമാർക്കറ്റ് രംഗത്തെ പ്രമുഖരായ ലുലു ഗ്രൂപ്പ് കുവൈത്തിൽ ഹൈപ്പർമാർക്കറ്റ് തുറന്നു. ഗൾഫ് രാജ്യങ്ങളിലെ പ്രവർത്തനം കൂടുതൽ വിപൂലികരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഹൈപ്പർമാർക്കറ്റുകൾ.

കുവൈത്തിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ ഹവല്ലിയിലാണ് ലുലു ഹൈപ്പർ മാർക്കറ്റ്‌ ആരംഭിച്ചത്. കുവൈത്തിലെ യു.എ.ഇ അംബാസഡർ ഡോ. മതാർ ഹമീദ് അൽ നെയാദി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസുഫലി എന്നിവരുടെ സാന്നിദ്ധ്യത്തിൽ സ്വദേശി പ്രമുഖരായ ഡോക്ടർ അലി മെർദ്ദി അയ്യാഷ്‌ അൽ നെസി, മറിയം ഇസ്മയിൽ ജുമാ അൽ അൻസാരി ഉദ്ഘാടനം നിർവ്വഹിച്ചു.

ദക്ഷിണാഫ്രിക്കൻ അംബാസഡർ മനേലിസി ഗെംഗെ, വിയറ്റ്നാം അംബാസഡർ ഗോ തോൻ താങ്, മറ്റ്‌ നയതന്ത്ര പ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ, സ്വദേശി വ്യവസായ പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ബഹറൈനിലും കുവൈത്തിലുമായി അടുത്ത നാല് മാസത്തിനുള്ളിൽ മൂന്ന് പുതിയ ഹൈപ്പർ മാർക്കറ്റുകൾ കൂടി ആരംഭിക്കുമെന്ന് എം എ യൂസഫലി പറഞ്ഞു. അബ്ബാസിയ, ജാബർ അൽ അഹമ്മദ് സിറ്റി, സബാ അൽ സാലെം എന്നിവിടങ്ങളിൽ ആണ് കുവൈത്തിലെ പുതിയ ഹൈപ്പർ മാർക്കറ്റുകൾ.

ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം എ അഷ്റഫ് അലി, ലുലു കുവൈത്ത് ഡയറക്ടർ മുഹമ്മദ് ഹാരിസ് എന്നിവരും സംബന്ധിച്ചു.

Latest