Connect with us

Saudi Arabia

റിയാദ് ലബാന്‍ സ്‌ക്വയറില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നു

ഫെഡറേഷന്‍ ഓഫ് സഊദി ചേംബഴ്‌സ് ചെയര്‍മാന്‍ ഹസ്സന്‍ അല്‍ ഹുവൈസി ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു

Published

|

Last Updated

റിയാദ് | ലുലു ഗ്രൂപ്പിന്റെ സഊദി അറേബ്യയിലെ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് റിയാദില്‍ പ്രവര്‍ത്തനം ആരംഭിച്ചു. റിയാദ് ലബാന്‍ സ്‌ക്വയറിലാണ് ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നത്. ഫെഡറേഷന്‍ ഓഫ് സഊദി ചേംബഴ്‌സ് ചെയര്‍മാന്‍ ഹസ്സന്‍ അല്‍ ഹുവൈസി ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു. സൗദി നിക്ഷേപ മന്ത്രാലയം ഉപമന്ത്രി മുഹമ്മദ് അബ ഹുസൈന്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.

സൗദി അറേബ്യയിലെ ലുലു ഗ്രൂപ്പിന്റെ 61 ാമത്തെയും റിയാദിലെ പതിനൊന്നാമത്തെതുമാണ് ലബാന്‍ സ്‌ക്വയര്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്. സഊദി തലസ്ഥാനമായ റിയാദില്‍ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കാനായതില്‍ സന്തോഷമുണ്ടെന്ന് എം.എ. യൂസഫലി പറഞ്ഞു. സഊദി അറേബ്യയുടെ വളര്‍ച്ചയില്‍ ഒരു ഭാഗമാവുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. രാജ്യത്തിന്റെസുസ്ഥിര വികസന നയങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് തുടരും.

എല്ലാവിധ സഹായങ്ങളും ചെയ്തു തരുന്ന ഭരണാധികാരികള്‍ക്ക് യൂസഫലി നന്ദി പറഞ്ഞു. സഊദിയിലെത്തുന്ന നിക്ഷേപകര്‍ക്ക് വളരെ അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളത്. സഊദിയിലെ ലുലുവിന്റെ വിപുലീകരണത്തിന്റെ ഭാഗമായി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 100 ഹൈപ്പര്‍ മാര്‍ക്കറ്റ് എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നത്. ഈ വര്‍ഷം പുണ്യനഗരങ്ങളായ മക്കയിലും മദീനയിലും ഉള്‍പ്പെടെ ആറ് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തുറക്കും. സ്വദേശികള്‍ക്കും മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ഇതിലൂടെ തൊഴിലവസരങ്ങള്‍ ഒരുക്കാന്‍ കഴിയുമെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി ലുലു ഒരുക്കുന്ന ലോയല്‍റ്റി പദ്ധതിക്കും തുടക്കം കുറിച്ചു. പദ്ധതിയില്‍ പങ്കാളികളാകുന്ന ഉപഭോക്തക്കള്‍ക്ക് ആകര്‍ഷകമായ വിലക്കിഴിവുകളും പോയന്റുകളും സഊദിയിലെ എല്ലാ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ലഭിക്കും. ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ ലഭിക്കുന്ന പോയന്റുകള്‍ ഉപയോഗിച്ച് ഷോപ്പിംഗ് ചെയ്യാനും സാധിക്കും. ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അഷ്റഫ് അലി, ലുലു സഊദി ഡയറക്ടര്‍ ഷെഹിം മുഹമ്മദ്, ലുലു റിയാദ് റീജണല്‍ ഡയറക്ടര്‍ ഹാതെം കോണ്‍ട്രാക്ടര്‍ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

 

Latest