Connect with us

lulu hypermarket

ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ബംഗളൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു

ബംഗളൂരു രാജാജി നഗറില്‍ പുതുതായി ആരംഭിച്ച ഗ്ലോബല്‍ മാളിലാണ് 2 ലക്ഷം ചതുരശ്ര അടിയില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്

Published

|

Last Updated

അബുദബി / ബംഗളൂരു | ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ മൂന്നാമത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് ബംഗളൂരുവില്‍ ഉദ്ഘാടനം ചെയ്തു. മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണയാണ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തത്. കര്‍ണ്ണാടക മുന്‍മന്ത്രി ഡി ശിവകുമാര്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി, എക്‌സിക്യൂട്ടി ഡയറക്ടര്‍ എം എ അഷ്‌റഫലി, ലുലു ഇന്ത്യ ഡയറക്ടര്‍ ഏ വി ആനന്ദ് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ബംഗളൂരു രാജാജി നഗറില്‍ പുതുതായി ആരംഭിച്ച ഗ്ലോബല്‍ മാളിലാണ് 2 ലക്ഷം ചതുരശ്ര അടിയില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങങ്ങളില്‍ നിന്നായി ഉപഭോക്താക്കളുടെ താത്പര്യത്തിനനുസരിച്ചുള്ള ഉന്നത ഗുണനിലവാരമുള്ള വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ഏറ്റവും ആകര്‍ഷകമായ വിലയില്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.

ഇന്ത്യയിലെ ഗാര്‍ഡന്‍ സിറ്റി എന്നറിയപ്പെടുന്ന ബംഗളൂരുവില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളോടെയുള്ള സൗകര്യപ്രദമായ ഷോപ്പിംഗ് അനുഭവം ബംഗളൂരിലെ ജനങ്ങള്‍ക്കും ലഭ്യമായിരിക്കുകയാണ്. നേരിട്ടും അല്ലാതെയും ഏകദേശം അയ്യായിരത്തിലധികം ആളുകള്‍ക്ക് തൊഴില്‍ ലഭ്യമാകും. കര്‍ണ്ണാടകയുടെ വിവിധ ഭാഗങ്ങളില്‍ പത്ത് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്നും യൂസഫലി പറഞ്ഞു. തിരുവനന്തപുരത്തെ ലുലു മാള്‍ ഈ വര്‍ഷാവസാനവും ലക്‌നോവിലേത് അടുത്ത മാര്‍ച്ചിലും പ്രവര്‍ത്തനമാരംഭിക്കാന്‍ ഉദ്ദേശിക്കുന്നതായും യൂസഫലി കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്ന 132 സ്റ്റോറുകള്‍, അക്‌സസറികള്‍, ജൂവലറി, ഫുഡ് കോര്‍ട്ട്, റസ്റ്റോറന്റ് , കഫേ, 60,000 ചതുരശ്ര അടിയിലേറേ വ്യാപിച്ചുകിടക്കുന്ന ഫണ്‍ടൂറ ഒരു റോളര്‍ ഗ്ലൈഡര്‍, ടാഗ് അറീന, ഒരു അഡ്വഞ്ചര്‍ കോഴ്‌സും ട്രാമ്പൊലിനും, ഏറ്റവും പുതിയ വി ആര്‍ റൈഡുകള്‍, 9ഡി തിയേറ്റര്‍, ബമ്പര്‍ കാറുകള്‍, എന്നിങ്ങനെ നിരവധി സവിശേഷതകളുള്ളതാണ് ബംഗളൂരു ഗ്ലോബല്‍ മാള്‍സ്.

Latest